രക്താർബുദമാകാം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. അത്രത്തോളം ഗുരുതരമാണ് ഈ രോഗം. ശരീരത്തിൽ പിടിമുറുക്കി, രോഗം മൂർച്ഛിക്കുമ്പോഴാകും പലപ്പോഴും ലക്ഷണങ്ങൾ പുറത്തുവരുന്നത്.
ക്യാൻസറിന്റെ ഏറ്റവും അപകടകരമായ ഒരു വകഭേദമാണ് രക്താർബുദം അഥവാ ലുക്കീമിയ. അതിനാൽ, തുടക്കത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടത് വളരെ പ്രധാനമാണ്.
210
നിസ്സാരമെന്ന് കരുതുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; രക്താർബുദമാകാം!
രക്താർബുദമുള്ളവരിൽ രക്തത്തിലെ കോശങ്ങളുടെ എണ്ണം കുറയാൻ തുടങ്ങും. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.
410
വിളര്‍ച്ച, ക്ഷീണം
എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തുന്നതാണ് നല്ലത്. പല രോഗങ്ങളുടെയും ലക്ഷണമാണ് അമിത ക്ഷീണം.
510
ശരീരഭാരം കുറയുക
വിശപ്പില്ലായ്മ, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയും രക്താർബുദത്തിന്റെ ഒരു സൂചനയാകാം.
610
സന്ധിവേദന
എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അവഗണിക്കരുത്. തുടർച്ചയായി ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.
710
മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം
ചെറിയ മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട. മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കേണ്ടതാണ്.
810
നെഞ്ചുവേദന, ശ്വാസതടസ്സം, തലവേദന
ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും ശ്വാസതടസ്സം അനുഭവപ്പെടുന്നതും തലവേദനയും ബ്ലഡ് ക്യാൻസറിന്റെ ഒരു ലക്ഷണമായിരിക്കാം. രക്താർബുദം ബാധിച്ച ഒരാൾക്ക് ആവർത്തിച്ചുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
910
ചര്‍മ്മത്തിലും വായിലും കാണപ്പെടുന്ന വ്രണങ്ങള്‍
പനി, ചര്‍മ്മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതും നിസാരമായി കാണേണ്ട.
1010
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam