ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

Published : Dec 28, 2025, 10:05 AM IST

കരളിന്റെ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. ഇത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും, സിറോസിസ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

PREV
19
ഫാറ്റി ലിവർ ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

കരളിന്റെ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. ഇത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും, സിറോസിസ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

29
മദ്യപാനം കൊണ്ട് ഉണ്ടാകുന്നതാണ് ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്

മദ്യപാനം കൊണ്ടോ (ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്) അല്ലെങ്കിൽ അമിതവണ്ണം, പ്രമേഹം, അനാരോഗ്യകരമായ ഭക്ഷണം പോലുള്ള കാരണങ്ങളാലോ (നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് - NAFLD) ഉണ്ടാകാം. ഇത് സാധാരണയായി വലിയ ലക്ഷണങ്ങൾ കാണിക്കാറില്ലെങ്കിലും, ഫൈബ്രോസിസ്, കരൾ സിറോസിസ് (പാടുകൾ) എന്നിവയിലേക്ക് നയിച്ചേക്കാം. ഫാറ്റി ലിവർ രോ​ഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

39
അപ്രതീക്ഷിതമായി ശരീരഭാരം കൂടുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

അപ്രതീക്ഷിതമായി ശരീരഭാരം കൂടുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. പ്രത്യേകിച്ച് വയറിനു ചുറ്റും, അപ്രതീക്ഷിതമായി ശരീരഭാരം കൂടുന്നത് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമാകാം. ഈ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പലപ്പോഴും കരളിന്റെ പ്രവർത്തനത്തെ ബാധിക്കാം.

49
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫാറ്റി ലിവർ‌ രോ​ഗത്തിന്റെ ലക്ഷണമാണ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയായി പ്രമേഹത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ഉപാപചയ ‌പ്രശ്നങ്ങളെ ഇവ സൂചിപ്പിക്കാം. കരൾ പ്രവർത്തനരഹിതമായ വ്യക്തികളിൽ ഇൻസുലിൻ പ്രതിരോധം സാധാരണയായി കാണപ്പെടുന്നു.

59
ഇടയ്ക്കിടെ ക്ഷീണം തോന്നുന്നത് കരൾ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു.

ഇടയ്ക്കിടെ ക്ഷീണം തോന്നുന്നത് സാധാരണമാണെങ്കിലും മതിയായ വിശ്രമം നൽകിയിട്ടും സ്ഥിരമായ ക്ഷീണവും ബലഹീനതയും ഉണ്ടാകുന്നത് കരൾ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. കരൾ തകരാറുകൾ അസാധാരണമായി ക്ഷീണം അനുഭവപ്പെടാൻ ഇടയാക്കും.

69
മഞ്ഞപ്പിത്തം ഫാറ്റി ലിവർ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്.

മഞ്ഞപ്പിത്തം ഫാറ്റി ലിവർ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. ചർമ്മത്തിലും കണ്ണുകളിലും മഞ്ഞ നിറം കാണുന്നത് നിസാരമായി കാണരുത്.

79
വയറിന്റെ വലതുവശത്ത് മുകൾഭാഗത്ത് വേദനയും വീക്കവും അനുഭവപ്പെടുക

വയറിന്റെ വലതുവശത്ത് മുകൾഭാഗത്ത് വേദനയും വീക്കവും അനുഭവപ്പെടുന്നത് ഫാറ്റി ലിവർ രോഗത്തെ സൂചിപ്പിക്കാം. അധിക കൊഴുപ്പ് കാരണം കരൾ വീർക്കുമ്പോഴാണ് സാധാരണയായി ഈ അസ്വസ്ഥത ഉണ്ടാകുന്നത്.

89
ഉയർന്ന കൊളസ്ട്രോൾ കരളിന്റെ പ്രവർത്തനത്തെ ബാധിക്കാം

ഫാറ്റി ലിവർ രോഗവും ഉയർന്ന കൊളസ്ട്രോളും സാധാരണയായി ഒരുമിച്ച് കാണപ്പെടുന്നു. ഉയർന്ന കൊളസ്ട്രോൾ കരളിന്റെ പ്രവർത്തനത്തെ വഷളാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

99
മൂത്രത്തിലെ നിറവ്യത്യാസം കരളിന്റെ പ്രവർത്തനം തകരാറിലായതിന്റെ ലക്ഷണമാണ്

മൂത്രത്തിന്റെയും മലത്തിന്റെയും നിറവ്യത്യാസം കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം. അമിതമായ ബിലിറൂബിൻ മൂലം ഇരുണ്ട മൂത്രം ഉണ്ടാകാം. ഇത് കരളിന്റെ പ്രവർത്തനത്തിലെ തകരാറിനെ സൂചിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories