മുഖത്തെ കറുപ്പകറ്റാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

First Published Jul 14, 2021, 10:26 PM IST

മുഖത്തെ കറുപ്പ്, ചുളിവുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിൽ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും. അതേസമയം മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം...

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂണ്‍ നാരങ്ങാ നീരും രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയിലും നല്ല പോലെ മിക്‌സ് ചെയ്യുക. 30 മിനിട്ട് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക.
undefined
രണ്ട് മുട്ടയുടെ വെള്ളയും കാല്‍കപ്പ് തക്കാളി നീരും ഒരു സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ചേർത്ത് നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഉണങ്ങിക്കഴിഞ്ഞതിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
undefined
മുട്ടയുടെ വെള്ളയും നാല് ടീസ്പൂണ്‍ വെള്ളരിക്ക ജ്യൂസും രണ്ട് ടീസ്പൂണ്‍ തണുത്ത പാലും മിക്‌സ് ചെയ്യുക. മുഖത്ത് ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിനു മുന്‍പ് പഞ്ഞി ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകിക്കളയുക.
undefined
ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂൺ പാല്‍, ഒരു ചെറിയ കാരറ്റ്പേസ്റ്റാക്കിയത് എന്നിവ യോജിപ്പിക്കുക. മുഖം നന്നായി വൃത്തിയാക്കി ഈ പാക്ക് ഇടുക. 15-20 മിനുട്ട് നേരം ഇത് മുഖത്ത് ഉണങ്ങാന്‍ വിട്ട ശേഷം മുഖം കഴുകുക.
undefined
രണ്ട് ടീസ്പൂൺ കടലമാവ് മുട്ടയുടെ വെള്ളയിൽ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക്രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. എണ്ണമയം നീക്കാന്‍ ഇത് മികച്ചൊരു ഫേസ് പാക്കാണിത്.
undefined
click me!