പ്രമേഹരോ​ഗികൾക്ക് കഴിക്കാവുന്ന അഞ്ച് തരം നട്സുകൾ

Web Desk   | Asianet News
Published : Feb 09, 2021, 04:20 PM IST

നട്‌സ് പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ധാരാളം ആരോ​ഗ്യഗുണങ്ങള്‍ നല്‍കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത നട്‌സ് കഴിക്കുന്നതിലൂടെ കുറയ്ക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നട്സ് കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് അമേരിക്കന്‍ കോളേജ് ഓഫ് ന്യൂട്രീഷ്യന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന അഞ്ച് തരം നട്സ് ഏതൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...

PREV
15
പ്രമേഹരോ​ഗികൾക്ക് കഴിക്കാവുന്ന  അഞ്ച് തരം നട്സുകൾ

ബദാം: പ്രമേഹരോ​ഗികൾ ബദാം പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും  ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. ധമനികളെ തടയുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് ബദാം കുറയ്ക്കുന്നു. ഉയര്‍ന്ന സാന്ദ്രതയുള്ള എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിച്ച് ധമനികളില്‍ നിന്ന് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു. 

25

വാൾനട്ട്: ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2013-ൽ ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും വാൾനട്ട് സഹായിക്കുന്നു.
 
35

പിസ്ത: പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്ത. കാരണം, ടെെപ്പ് 2 പ്രമേഹം തടയാൻ ഏറ്റവും നല്ലതാണ് പിസ്ത. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത സഹായിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

45

നിലക്കടല:  പ്രോട്ടീന്റെയും നാരുകളുടെയും മികച്ച ഉറവിടമാണ് നിലക്കടല. ശരീരഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. നിലക്കടല കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യതയും കുറയ്ക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

55

കശുവണ്ടി: നിലക്കടലയിലും, കശുവണ്ടിയിലും നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.

click me!

Recommended Stories