ചെറുപ്പക്കാരിലെ മുട്ടുവേദന; അറിയാം ആറ് കാരണങ്ങള്‍...

Web Desk   | others
Published : Feb 07, 2021, 09:23 PM ISTUpdated : Feb 07, 2021, 09:24 PM IST

പ്രായം കൂടുമ്പോള്‍ സാധാരണഗതിയില്‍ കാണപ്പെടുന്ന ശാരീരികാസ്വസ്ഥതകളിലൊന്നാണ് മുട്ടുവേദന. എന്നാല്‍ അടുത്ത കാലങ്ങളിലായി ചെറുപ്പക്കാരിലും മുട്ടുവേദന വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇത്തരത്തില്‍ ഇരുപതുകളിലും മുപ്പതുകളിലുമെല്ലാമുള്ള ചെറുപ്പക്കാരിലും മുട്ടുവേദന പതിവാകുന്നത് എന്തുകൊണ്ടായിരിക്കാം? അറിയാം ആറ് കാരണങ്ങള്‍...  

PREV
16
ചെറുപ്പക്കാരിലെ മുട്ടുവേദന; അറിയാം ആറ് കാരണങ്ങള്‍...

അശാസ്ത്രീയമായ രീതിയില്‍ വ്യായാമം ചെയ്യുന്നവരില്‍ മുട്ടുവേദന കണ്ടേക്കാം. പലപ്പോഴും ആളുകള്‍ ഇക്കാര്യം ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം.
 
26

ഉയരത്തിനൊത്ത് വേണം ശരീരഭാരവും വയ്ക്കാന്‍. ഇതിന് വിരുദ്ധമായി ശരീരഭാരം വര്‍ധിക്കുന്നതും ചിലരില്‍ മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്.
 
36

മുട്ടില്‍ ഏതെങ്കിലും തരത്തിലുള്ള പരിക്ക് സംഭവിക്കുകയോ അല്ലെങ്കില്‍ ശസ്ത്രക്രിയ നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് മുട്ടുവേദന വരാനുള്ള സാധ്യതയുണ്ട്.
 
46

വൈറ്റമിന്‍-ഡി യുടെ കുറവ് രൂക്ഷമാകുമ്പോഴും ചെറുപ്പക്കാരില്‍ മുട്ടുവേദന കാണാറുണ്ട്. ഭാവിയില്‍ എല്ല് പൊട്ടല്‍, തേയ്മാനം എന്നിവയിലേക്കും വൈറ്റമിന്‍-ഡി കുറവ് നയിക്കും. 

56

ഗര്‍ഭിണികളില്‍ പല തരത്തിലുള്ള ശാരീരിക വ്യതിയാനങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ കാണപ്പെടുന്നുണ്ട്. അത്തരത്തില്‍ ചിലരില്‍ മുട്ടുവേദന വന്നേക്കാം.
 
66

ജനിതകമായി, അതായത് പരമ്പരാഗതമായ ഘടകങ്ങള്‍ മൂലവും ചെറുപ്പക്കാരില്‍ മുട്ടുവേദന ഉണ്ടാകാം.
 
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories