ഉച്ചയുറക്കം നല്ലതാണോ; പഠനം പറയുന്നത്...

Web Desk   | Asianet News
Published : Sep 02, 2020, 09:47 AM ISTUpdated : Sep 02, 2020, 09:53 AM IST

ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം കിടക്കുന്ന ശീലം ചിലർക്കുണ്ട്. ഉച്ചമയക്കം അലസതയുടെയും മടിയുടെയും ലക്ഷണമായാണ് ചിലർ കാണുന്നത്. ഉച്ചയുറക്കം ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് 'ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജി' യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

PREV
17
ഉച്ചയുറക്കം നല്ലതാണോ; പഠനം പറയുന്നത്...

ഉച്ചയൂണ് കഴിഞ്ഞ് ഒരു മണിക്കൂര്‍ മയങ്ങുന്നത് ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുമെന്നാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ വ്യക്തമാക്കുന്നത്. പ്രായമേറിയവർക്കും കുഞ്ഞുങ്ങൾക്കും 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാകാം ഉച്ചമയക്കം. 

27

ഭക്ഷണശേഷം  രണ്ടിനും മൂന്നിനും ഇടയ്ക്കുള്ള സമയമാണ് ഉച്ചമയക്കത്തിന് ഏറ്റവും നല്ലതെന്നും പഠനത്തിൽ പറയുന്നു. ഒരുമണിക്കൂര്‍വരെ ഉച്ചമയക്കത്തിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരേക്കാള്‍ ശാരീരികവും മാനസികവുമായി മെച്ചപ്പെട്ടവരാണെന്നാണ് പഠനത്തിൽ പറയുന്നു.

37

ഉച്ചയ്ക്ക് തീരെ മയങ്ങാത്തവരുടെ മാനസികാരോഗ്യം മറ്റുള്ളവരേക്കാള്‍ മൂന്നു മുതല്‍ ആറുമടങ്ങുവരെ കുറവായിരിക്കുമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.
 
47

 പകൽ ഉറങ്ങുന്നത് കൊണ്ട് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.  ഉച്ചയ്ക്ക് ഉറങ്ങുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്ത‌സമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പഠനങ്ങളിൽ പറയുന്നു. 

57

ഉച്ചയ്ക്ക് ഉറക്കം പതിവാക്കിയവരിൽ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് താരതമേന്യ കുറവാണെന്ന് പഠനങ്ങളിൽ വ്യക്തമാക്കുന്നു. 

67

പകലുറക്കം മുതിർന്നവർക്ക് ആരോഗ്യ ഗുണങ്ങൾ ഉണ്ടാക്കുന്നത് പോലെത്തന്നെ കുട്ടികൾക്കും ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യും. കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് ഗവേഷകർ പറയുന്നുണ്ട്.  

77

പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്ന കുട്ടികളില്‍ സന്തോഷവും ഉന്മേഷവും കൂടുതലായിരിക്കുമെന്നും ഐക്യു നിലവാരം ഉയരുമെന്നും പഠനങ്ങളിൽ വ്യക്തമാക്കുന്നു.

click me!

Recommended Stories