ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

First Published Nov 25, 2021, 2:53 PM IST

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഭക്ഷണകാര്യത്തിൽ അൽപം ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. തലവേദന, ശ്വാസം മുട്ടൽ എന്നിങ്ങനെയുള്ള ചില അടയാളങ്ങൾ ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഇത് വളരെക്കാലം തുടരുകയാണെങ്കിൽ, ഇത് ഒടുവിൽ ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

pickles

അച്ചാറുകൾ വീട്ടിൽ തന്നെ തയ്യാറാക്കിയാലും വളരെ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ടാകാം. രക്തസമ്മർദ്ദം അനുഭവിക്കുന്ന രോഗിയാണെങ്കിൽ അല്ലെങ്കിൽ വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ അച്ചാറുകൾ ഒഴിവാക്കണമെന്ന് വിദ​ഗ്ധർ പറയുന്നു.
 

red meat

ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്ന രോഗികൾ ചുവന്ന മാംസം കഴിക്കുന്നത് ഒഴിവാക്കണമെന്നും, കാരണം ഇത് കൊളസ്ട്രോളിന് കാരണമാകുമെന്നും പതിവായി കഴിക്കുന്നത് ഹൃദയത്തിന് ദോഷകരമാണെന്ന് പഠനങ്ങൾ പറയുന്നു. ചുവന്ന മാംസം കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ​വിദ​ഗ്ധർ പറയുന്നത്.

nuts

ബദാം, വാൾനട്ട് തുടങ്ങിയ അണ്ടിപ്പരിപ്പുകൾ രക്തസമ്മർദ്ദം നേരിടുന്ന രോഗികൾക്ക് കഴിക്കാവുന്ന നല്ലൊരു ലഘു ഭക്ഷണമാണ്. ഭക്ഷണക്രമത്തിൽ നിന്ന് മറ്റ് നട്ട്സുകൾ ഒഴിവാക്കി, ബദാമും, വാൾനട്ടും, ഹേസൽ നട്ടും ഉൾപ്പെടെയുള്ളവ മിതമായ അളവിൽ കഴിക്കുന്നത് നല്ല ആരോഗ്യത്തിന് സഹായിക്കും. 

juices

മധുരപാനീയങ്ങൾ കുടിക്കുന്നത് രക്തസമ്മർദ്ദം കൂട്ടുക മാത്രമല്ല ഭാരം കൂടുന്നതിനും കാരണമാകും. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല ശരീരത്തിലെ എച്ച്‌ഡിഎല്‍ (നല്ല) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

salt

സോഡിയം രക്തത്തിലെ ദ്രാവകത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കരുത്. 
 

potato chips

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒഴിവാക്കാനുള്ള ഭക്ഷണങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ട മറ്റൊരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ് ചിപ്സ്. ഇതിലെ ഉയര്‍ന്ന സോഡിയത്തിന്റെ അളവ് രക്താതിമര്‍ദ്ദം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അവയുടെ കൊഴുപ്പ് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം മോശമാക്കുന്നതിനും കാരണമാകുന്നു.

click me!