ഈ ഭക്ഷണങ്ങൾ കഴിക്കൂ, കരളിനെ സംരക്ഷിക്കാം

First Published Dec 23, 2020, 9:29 AM IST

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍തന്നെ. കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. കരളിന്റെ ആരോ​ഗ്യത്തിന് നിർബന്ധമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ബ്ലൂ ബെറി: ബ്ലൂ ബെറിയിൽ പോളിഫിനോൾസ് ധാരാളമായി അടങ്ങിയിരിക്കുന്നു. നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍, ഹൈ കൊളസ്ട്രോള്‍, അമിതവണ്ണം ഇവയില്‍ നിന്നെല്ലാം സംരക്ഷിക്കാന്‍ ഇതിന് സാധിക്കും. ഡാര്‍ക്ക്‌ ചോക്ലേറ്റ്, ഒലിവ്, പ്ലം എന്നിവയിലും പോളിഫിനോൾസ് അടങ്ങിയിട്ടുണ്ട്.
undefined
ചീര: കരളിന്റെ ആരോഗ്യത്തിന്സഹായിക്കുന്ന 'Glutathione' എന്ന ആന്റിഓക്സിഡന്റ് ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. സലാഡിലോ ഓംലറ്റ് ആക്കിയോ തോരൻ വച്ചോ ചീര കഴിക്കാവുന്നതാണ്.
undefined
ബദാം: വിറ്റാമിന്‍ ഇ യുടെ കലവറയാണ് ബദാം. ഫാറ്റി ലിവര്‍ തടയാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് ബദാം.
undefined
ഗ്രീന്‍ ടീ: ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല കരളിന്റെ ആരോ​ഗ്യത്തിനും മികച്ചതാണ് ​ഗ്രീൻ ടീ. 'Catechins' എന്ന ആന്റി ഓക്സിഡന്റ് ഗ്രീന്‍ ടീയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പലതരം കാന്‍സര്‍ വളര്‍ച്ചകളെ തടയാന്‍ ഗ്രീന്‍ ടീയ്ക്ക് സാധിക്കും.
undefined
ബ്രൊക്കോളി: ബ്രൊക്കോളി നിങ്ങളുടെ ഡയറ്റില്‍ സ്ഥിരമായി ഉപയോഗപ്പെടുത്തുക. നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവര്‍ വരാതെ തടയാന്‍ ഇത് സഹായിക്കും.
undefined
click me!