മുടികൊഴിച്ചിലിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Dec 20, 2020, 04:29 PM IST

ചില ആഹാരങ്ങള്‍ മുടി വളരാന്‍ സഹായിക്കുന്നവയാണെങ്കില്‍ മറ്റു ചിലത്‌ മുടി കൊഴിയുന്നതിന്‌ കാരണമാകുന്നു. ആഹാരത്തില്‍ നിന്നും ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ്‌ പോഷകങ്ങള്‍ എന്നിവ ലഭിക്കാത്തത്‌ മുടി കൊഴിച്ചിലിന്‌ കാരണമാകും. പ്രോട്ടീന്‍ കുറഞ്ഞ ആഹാരം മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും പുതിയ മുടി വളരാനുള്ള ശരീരത്തിന്റെ ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നത്‌ മുടി കൊഴിച്ചിലിന്‌ കാരണമാകും..ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം...  

PREV
15
മുടികൊഴിച്ചിലിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ

കൊഴുപ്പ്‌ കൂടിയ ആഹാരങ്ങള്‍, വറുത്ത പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം. പൂരിത കൊഴുപ്പുകള്‍ ടെസ്‌റ്റോസ്‌റ്റിറോണിന്റെ അളവ്‌ ഉയര്‍ത്തുമെന്ന്‌ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവ മുടി കൊഴിച്ചിലിന്‌ കാരണമാകുന്ന ഡിഎച്ച്‌ടിയുടെ നില ഉയര്‍ത്തുമെന്ന് പഠനങ്ങൾ പറയുന്നു.

25

മുടി വളര്‍ച്ചയ്‌ക്ക്‌ ശരീരത്തില്‍ സിങ്ക്‌ ആവശ്യത്തിന്‌ വേണം. മദ്യം അമിതമാകുന്നത്‌ ശരീരത്തിലെ സിങ്ക്‌ ശേഖരം ഇല്ലാതാക്കും. ഇത്‌ മുടി കൊഴിച്ചിലിന്‌ കാരണമാകും.

35

പഞ്ചസാര മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് കാരണമാകും. പ്രമേഹത്തിലേക്കും അമിതവണ്ണത്തിലേക്കും നയിക്കുന്ന ഇൻസുലിൻ പ്രതിരോധം മുടി കൊഴിയുന്നതിന് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

45

ഡയറ്റ് സോഡകളിൽ 'അസ്പാർട്ടേം' എന്ന കൃത്രിമ മധുരപലഹാരം അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കാമെന്ന് ഗവേഷകർ പറയുന്നു.  മുടി കൊഴിച്ചിൽ അനുഭവിക്കുന്നവർ ഡയറ്റ് സോഡകൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

55

ജങ്ക് ഫുഡ് പൊതുവേ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. മുടിയുടെ ആരോ​ഗ്യത്തെയും ഇത് കാര്യമായി ബാധിക്കാം. ജങ്ക് ഫുഡുകൾ പലപ്പോഴും പൂരിതവും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നിറഞ്ഞവയാണ്, ഇത് നിങ്ങളെ അമിതവണ്ണമുള്ളവരാക്കുകയും ഹൃദയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories