കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങള്‍

Published : Feb 06, 2026, 01:29 PM IST

മോശം ജീവിതശൈലിയാണ് ഉയർന്ന കൊളസ്ട്രോളിന് പിന്നിലെ കാരണം. ഭക്ഷണത്തിലെ മാറ്റങ്ങള്‍, പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ചില ഭക്ഷണങ്ങൾ കൊളസ്ട്രോളിന്‍റെ അളവ് പെട്ടെന്ന് കൂടുന്നതായി കാണാറുണ്ട്.

PREV
19
കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങള്‍

കൊളസ്ട്രോളിനെ കൂട്ടുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

29
കോഫി

അമിതമായ കോഫി ഉപയോഗം ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൂടാന്‍ കാരണമാകും.

39
പഞ്ചസാര

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത്.

49
സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ തോത് കൂട്ടാന്‍ ഇടയാക്കും.

59
റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിത കൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കൊളസ്ട്രോള്‍ കൂട്ടും.

69
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ കൂട്ടും.

79
ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍

പേസ്ട്രി, കേക്ക്, കുക്കീസ് തുടങ്ങിയവയില്‍ കൊഴുപ്പും പഞ്ചസാരയും കലോറിയും കൂടുതലാണ്. അതിനാല്‍ ഇവയൊക്കെ കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും.

89
വൈറ്റ് ബ്രെഡ്, പാസ്ത

വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങളും കൊളസ്ട്രോള്‍ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

99
ഐസ്ക്രീം

ഐസ്ക്രീമിലും ഉയര്‍ന്ന അളവില്‍ കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും അധികം കഴിക്കേണ്ട.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories