ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
28
ഉപ്പ്
ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും സ്നാക്സും ഹൃദ്രോഗ സാധ്യത കൂട്ടാന്‍ കാരണമാകും. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
38
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ കൂട്ടുകയും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും.
48
സംസ്കരിച്ച ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ കൂടാനും ഹൃദ്രോഗ സാധ്യത കൂടാനും കാരണമാകും.
58
റെഡ് മീറ്റ്
ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിത കൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോള്‍ കൂടാനും ഹൃദ്രോഗ സാധ്യത കൂടാനും കാരണമാകും.
68
പഞ്ചസാര
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്തേക്കും.
78
പാക്കറ്റ് ഭക്ഷണങ്ങള്‍
പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളിലെ അനാരോഗ്യമായ കൊഴുപ്പും ഹൃദ്രോഗ സാധ്യത കൂട്ടാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam