
സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ സ്തനാർബുദം മൂലം മരിക്കുന്നതായി പഠനങ്ങൾ പറയുന്നു. നേരത്തെ രോഗം കണ്ടെത്തുന്നത് ചികിത്സാ വിജയം ഉറപ്പാക്കുന്നതിൽ നിർണായകമാണ്. സ്തനാർബുദം എന്നത് അസാധാരണമായ സ്തനകോശങ്ങൾ നിയന്ത്രണാതീതമായി വളർന്ന് ട്യൂമറുകൾ രൂപപ്പെടുന്ന ഒരു രോഗമാണ്. നിയന്ത്രിക്കാതെ വിട്ടാൽ മുഴകൾ ശരീരത്തിലുടനീളം വ്യാപിക്കുകയും മാരകമാവുകയും ചെയ്യും.
സ്തനാർബുദം എന്നത് അസാധാരണമായ സ്തനകോശങ്ങൾ നിയന്ത്രണാതീതമായി വളർന്ന് ട്യൂമറുകൾ രൂപപ്പെടുന്ന ഒരു രോഗമാണ്. നിയന്ത്രിക്കാതെ വിട്ടാൽ മുഴകൾ ശരീരത്തിലുടനീളം വ്യാപിക്കുകയും മാരകമാവുകയും ചെയ്യും.
പഴങ്ങൾ കൂടുതലായി കഴിക്കുന്നത് സ്തനാർബുദ സാധ്യത 7 ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളിൽ നാരുകളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പോളിഫെനോൾസ്, ആന്തോസയാനിനുകൾ, ഫിസെറ്റിൻ, ക്വെർസെറ്റിൻ, ഹെസ്പെരിഡിൻ, ലിമോണീൻ. ഇവ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നാല് പഴങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഏറ്റവും പോളിഫെനോൾ അടങ്ങിയ പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. കൂടാതെ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് ആപ്പിൾ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. ആപ്പിൾ കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് നിരീക്ഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആപ്പിളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പോളിഫെനോളുകളിൽ ഒന്നായ ക്വെർസെറ്റിൻ, ക്യാൻസർ കോശങ്ങളുടെ വളർച്ച, മുഴകളുടെ വ്യാപനം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. പരമാവധി ഗുണങ്ങൾ ലഭിക്കാൻ തൊലി കളയുന്നത് ഒഴിവാക്കരുത്. ആപ്പിൾ തൊലികളിൽ ട്രൈറ്റെർപെനോയിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ട്യൂമർ വളർച്ച മന്ദഗതിയിലാക്കാനും ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദ കോശങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായകമാണ്.
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി എന്നിവ പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണ്. ഇവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ ഫൈറ്റോ ന്യൂട്രിയന്റ് സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ബെറികളിലെ ആന്തോസയാനിനുകളും ഫ്ലേവനോയ്ഡുകളും സ്തനാർബുദ കോശങ്ങളുടെ വ്യാപനം തടയുന്നതിന് സഹായകമാണെന്ന് ഗവേഷകർ പറയുന്നു. ബെറികളിലെ ആന്തോസയാനിനുകളിലൊന്നായ ഡെൽഫിനിഡിൻ, ട്യൂമർ വളർച്ചയെ തടയുകയും ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദ കോശങ്ങളിൽ ആന്റിട്യൂമർ രോഗപ്രതിരോധ പ്രതികരണം വീണ്ടും സജീവമാക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ചെറിയാണ് മറ്റൊരു പഴം. ചെറികളിൽ ആന്തോസയാനിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. സരസഫലങ്ങളിലെ ചുവപ്പ്, നീല, പർപ്പിൾ നിറങ്ങൾക്ക് കാരണമാകുന്ന സസ്യ പിഗ്മെന്റുകൾ ഇവയാണ്. ആന്തോസയാനിനുകൾക്ക് പുറമേ, ചെറികളിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ചെറികളുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അവയുടെ ക്യാൻസർ പ്രതിരോധ ഫലത്തിൽ ഒരു പങ്കു വഹിച്ചേക്കാമെന്ന് കൂടുതൽ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഉണക്കമുന്തിരി, ഈന്തപ്പഴം, അത്തിപ്പഴം, പ്ളം എന്നിവ ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇതിലെ പോളിഫിനോളുകൾ, ഫ്ലേവനോയ്ഡുകൾ സജീവമായ സംയുക്തങ്ങൾ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തിപ്പഴം കഴിക്കുന്നത് അനിയന്ത്രിതമായ കോശ വളർച്ച തടഞ്ഞുകൊണ്ട് ക്യാൻസറിനെ തടയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam