ഈ ലക്ഷണങ്ങൾ ക്യാൻസറിന്റേതാകാം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published : Jun 01, 2026, 11:31 AM IST

ആദ്യ ഘട്ടങ്ങളിൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. മിക്കപ്പോഴും വൈകിയാണ് ക്യാൻസറെന്ന മാരക രോഗത്തെ തിരിച്ചറിയുന്നത്. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കൂ.

PREV
16
വിട്ടുമാറാത്ത ക്ഷീണം

കോളൻ, ഗ്യാസ്ട്രിക് ക്യാൻസർ എന്നിവയുടെ ലക്ഷണമാണ് വിട്ടുമാറാത്ത ക്ഷീണം. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്.

26
വിട്ടുമാറാത്ത ചുമ

മൂന്ന് ആഴ്ചയിൽ കൂടുതൽ ചുമ നീണ്ടുനിൽക്കുക, ചുമയ്ക്കുമ്പോൾ ഉണ്ടാകുന്ന നെഞ്ച് വേദന, ചുമയ്ക്കുമ്പോൾ രക്തം വരുക തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. ഇത് തൈറോയിഡ് ക്യാൻസറിന്റേതാകാം.

36
ബ്ലീഡിങ് ഉണ്ടാവുക

മലം, മൂത്രം, എന്നിവയിൽ രക്തം ഉണ്ടാവുക, പെട്ടെന്നുണ്ടാകുന്ന വാജിനൽ ബ്ലീഡിങ് എല്ലാം സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണമാണ്. ഇങ്ങനെ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കാം.

46
ശരീരഭാരം കുറയുക

ഡയറ്റും വ്യായാമവും ഇല്ലാതെ തന്നെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ക്യാൻസറിന്റെ ലക്ഷണമാകാം. പാൻക്രിയാസ്, ലങ്സ്, ഗ്യാസ്ട്രിക് ക്യാൻസർ എന്നിവയുടെ ലക്ഷണമാണിത്. അതേസമയം അമിതമായ സമ്മർദ്ദവും ശരീരഭാരം കുറയാൻ കാരണമാകാറുണ്ട്.

56
ചർമ്മത്തിലെ മാറ്റങ്ങൾ

പെട്ടെന്ന് നിറം മങ്ങുക, വിട്ടുമാറാത്ത ചൊറിച്ചിൽ, വേദന തുടങ്ങിയ ലക്ഷണങ്ങളെല്ലാം സ്കിൻ ക്യാൻസറിന്റേതാണ്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

66
വയറ് വീർത്ത് വരുന്നത്

വയറ് വീർത്ത് വരുന്നതും ഉദരസംബന്ധമായ മറ്റു ബുദ്ധിമുട്ടുകളും ക്യാൻസറിന്റെ ലക്ഷണമാകാം. തുടർച്ചയായി ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories