നിങ്ങളുടെ വൃക്കകളെ തകരാറിലാക്കുന്ന ശീലങ്ങള്‍

Published : Feb 02, 2026, 04:26 PM IST

വാരിയെല്ലിന്റെ അടിയില്‍, നട്ടെല്ലിന്‍റെ ഇരുവശത്തും സ്ഥിതിചെയ്യുന്ന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെ പുറന്തള്ളുകയുമാണ് വൃക്കകള്‍ ചെയ്യുന്നത്.

PREV
17
നിങ്ങളുടെ വൃക്കകളെ തകരാറിലാക്കുന്ന ശീലങ്ങള്‍

നിങ്ങള്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ പോലും വൃക്കയെ തകരാറിലാക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.

27
കൂടുതൽ നേരം മൂത്രം പിടിച്ചുനിർത്തുന്നത്

കൂടുതൽ നേരം മൂത്രം പിടിച്ചുനിർത്തുന്നത് മൂത്രസഞ്ചിയുടെ പേശികളെ വലിച്ചുനീട്ടാൻ ഇടയാക്കും. ഇത് ആവർത്തിച്ചാൽ, മൂത്രസഞ്ചി പൂർണ്ണമായും ശൂന്യമാക്കാനുള്ള കഴിവ് കുറഞ്ഞേക്കാം. ചിലപ്പോൾ ദീർഘനേരം മൂത്രം പിടിച്ചുനിർത്തുന്നത് വൃക്കകൾക്ക് തകരാറുണ്ടാക്കാനും സാധ്യതയുണ്ട്.

37
കുറഞ്ഞ അളവിൽ വെള്ളം കുടിക്കുന്നത്

വെള്ളം കുടിക്കുന്നത് കുറയുന്നത് മൂത്രം കൂടുതൽ കട്ടിയുള്ളതാകാൻ കാരണമാകും. ഇത് മൂത്രസഞ്ചിയുടെ ആവരണത്തിന് കേടുപാടുകൾ വരുത്തുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ദിവസവും കുറഞ്ഞത് ഏഴോ എട്ടോ ഗ്ലാസ് വെള്ളം കുടിക്കാൻ നിർദ്ദേശിക്കുന്നു. എന്നാൽ വൃക്ക, കരൾ രോഗങ്ങളുള്ളവർ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം വെള്ളം കുടിക്കുന്നതിന്‍റെ അളവ് നിശ്ചയിക്കുക.

47
അമിതമായ മദ്യവും കഫീനും

അമിതമായ മദ്യപാനവും കഫീനിന്‍റെ ഉപയോഗവും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും.

57
തെറ്റായ ഭക്ഷണരീതിയും വ്യായാമക്കുറവും

സമീകൃതാഹാരത്തിന്‍റെയും വ്യായാമത്തിന്‍റെയും അഭാവം മൂത്രസഞ്ചിക്ക് ദോഷം ചെയ്യും. അമിതഭാരം മൂത്രസഞ്ചിയിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും മൂത്രം ലീക്ക് ആകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. ചിട്ടയായ വ്യായാമവും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് മൂത്രസഞ്ചിയിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

67
ഉപ്പിന്‍റെയും പഞ്ചസാരയുടെയും അമിത ഉപയോഗം

ഉപ്പിന്‍റെയും പഞ്ചസാരയുടെയും അമിത ഉപയോഗം വൃക്കകളെ തകരാറിലാക്കും. അതിനാല്‍ ഇവ പരിമിതപ്പെടുത്തുക.

77
പുകവലി

പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories