ദിവസവും അരമണിക്കൂർ നടക്കൂ; ഈ ഗുണങ്ങൾ ലഭിക്കും

Published : Feb 02, 2026, 03:00 PM IST

ശരിയായ രീതിയിൽ വ്യായാമം ലഭിച്ചാൽ മാത്രമേ ശരീരാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളു. ദിവസവും അരമണിക്കൂർ നടത്തം പതിവാക്കൂ. ഈ ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും.

PREV
16
ഹൃദയാരോഗ്യത്തിന് നല്ലതാണ്

ദിവസവും നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. കൂടാതെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും എന്നും നടക്കുന്നത് നല്ലതാണ്.

26
ശരീരഭാരം നിയന്ത്രിക്കുന്നു

ദിവസവും നടക്കുന്നത് ശരീരത്തിലെ കലോറി ഇല്ലാതാക്കാൻ സഹായിക്കും. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സാധിക്കുന്നു.

36
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു

എന്നും നടക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടാൻ സഹായിക്കും. ഉത്കണ്ഠ, വിഷാദം തുടങ്ങി മാനസികാരോഗ്യത്തെ സംരക്ഷിക്കാൻ ദിവസവും നടക്കുന്നത് ശീലമാക്കാം.

46
എല്ലുകളുടേയും സന്ധികളുടെയും ആരോഗ്യം

ദിവസവും നടക്കുന്നത് എല്ലുകളെ ബലമുള്ളതാക്കുകയും സന്ധികളിലെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

56
ദഹനം മെച്ചപ്പെടുത്തുന്നു

ദിവസവും നടക്കുന്നത് നിങ്ങൾക്ക് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. കൂടാതെ മലബന്ധം തടയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും എന്നും നടക്കുന്നത് നല്ലതാണ്.

66
രോഗ പ്രതിരോധശേഷി കൂട്ടുന്നു

ദിവസവും നടക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. അതിനാൽ തന്നെ രോഗങ്ങൾ ഉണ്ടാവുന്നത് തടയാൻ ഇതിലൂടെ സാധിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories