ദിവസവും മഞ്ഞൾ ചേർത്ത വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...

First Published Sep 27, 2020, 7:26 PM IST

മിക്ക കറികളിലും നമ്മൾ മഞ്ഞൾ ഉപയോ​ഗിക്കാറുണ്ട്. മഞ്ഞൾ നമ്മളെ സംബന്ധിച്ചിടുത്തോളം ഭക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനുമൊക്കെ ഉപയോഗിക്കുന്ന ഒരു പ്രധാന ചേരുവയാണ്.  മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പ്രാഥമിക ആന്റിഓക്‌സിഡന്റ് ആണ് കുർക്കുമിൻ. ദഹന സംബന്ധമായ പ്രശ്നങ്ങൾ, അമിതവണ്ണം, തുടങ്ങി മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ മഞ്ഞൾ നമ്മളെ സഹായിക്കും. ദിവസവും മഞ്ഞൾ ചേർത്ത വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ പ്രതിരോധശേഷിവർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ്. ദിവസവും മഞ്ഞൾ വെള്ളം കുടിക്കുന്നത് ശരീരത്തിൽ അടങ്ങിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
undefined
അമിതവണ്ണം കുറയ്ക്കുന്നതിനായി വലിയ രീതിയിൽ മഞ്ഞൾ സഹായിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ പറയുന്നു. മഞ്ഞളിലെ കുർക്കുമിൻ അമിതവണ്ണത്തിന് പരിഹാരമായ ഒരു ഔഷധമാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ശരീരഭാരം കുറയ്ക്കാനായി മഞ്ഞൾ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം. ഇതോടൊപ്പം മഞ്ഞൾ വെള്ളം കുടിക്കുന്നതും മികച്ച പോംവഴിയാണ്.
undefined
2020 ൽ ജേണൽ ഓഫ് ക്ലിനിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, പ്രതിദിനം 80 മില്ലി ഗ്രാം കുർക്കുമിൻ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരുന്നത് തടയാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മഞ്ഞൾ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയുകയും എൽഡിഎൽ കൊളസ്ട്രോൾ കുറയുകയും ചെയ്യുന്നു.
undefined
ദിവസവും മഞ്ഞൾ കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് 'യൂറോപ്യൻ ജേണൽ ഓഫ് മെഡിക്കൽ കെമിസ്ട്രി' യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
undefined
മഞ്ഞളിലെ കുര്‍കുമിന്‍ ചർമ്മ സംരക്ഷണത്തിന് ഏറെ മികച്ചതാണെന്ന് പഠനങ്ങളിൽ പറയുന്നു. പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്.
undefined
രക്തം ശുചീകരിക്കാനുള്ള കരളിന്‍റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിന് കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു.
undefined
click me!