ക്യാൻസർ സാധ്യത കുറയ്ക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

Published : Jan 26, 2026, 06:04 PM IST

ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ പോലും ക്യാൻസർ പ്രതിരോധത്തിൽ വലിയ സ്വാധീനം ചെലുത്തും. ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

PREV
16
അമിത വണ്ണം

ഭക്ഷണക്രമത്തിന്റെയും വ്യായാമത്തിന്റെയും അഭാവവുമായി അടുത്ത ബന്ധമുള്ള ഒന്നാണ് അമിതവണ്ണം. 25-ൽ കൂടുതൽ ബിഎംഐ (BMI) ഉണ്ടാവുന്നത് പലതരം ക്യാൻസറുകൾക്ക് കാരണമാകുന്നു.

26
വ്യായാമം ചെയ്യാം

വ്യായാമം വർദ്ധിപ്പിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം പ്രവർത്തനം മെച്ചപ്പെടുത്തുകയും ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

36
പുകയില ഉപയോഗിക്കരുത്

പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുന്നത് വായിലെ കാൻസർ, ശ്വാസനാളത്തിലെ കാൻസർ, ശ്വാസകോശ കാൻസർ എന്നിവ ഉണ്ടാവുന്നതിന്റെ സാധ്യത കുറയ്ക്കുന്നു.

46
വാക്സിനേഷൻ എടുക്കാം

എച്ച്പിവി, ഹെപ്പറ്റൈറ്റിസ് പോലുള്ള കാൻസറിന് കാരണമാകുന്ന ചില വൈറസുകളെ വാക്സിനേഷൻ വഴി തടയാൻ സാധിക്കും.

56
സമ്മർദ്ദം കുറയ്ക്കാം

വിട്ടുമാറാത്ത സമ്മർദ്ദം ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കും. ഇത് ക്യാൻസർ കോശങ്ങളെ ചെറുക്കാനുള്ള ശേഷിയെ ഇല്ലാതാക്കുന്നു.

66
പരിശോധന

ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ പരിശോധന നടത്തണം. രോഗം നേരത്തെ കണ്ടെത്തുന്നതിലൂടെ ക്യാൻസറിന്റെ അപകട സാധ്യത കുറയ്ക്കാൻ സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories