ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗനിർണയം നടത്തുന്ന ക്യാൻസറാണ് ആമാശയ ക്യാൻസർ അഥവാ വയറിലെ അര്‍ബുദം (ഗ്യാസ്ട്രിക് ക്യാൻസർ) എന്ന് പറയുന്നത്.മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഗാസ്ട്രിക് ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.
ഭക്ഷണം കഴിച്ചതിന് ശേഷം പതിവായി ദഹനക്കേടും നെഞ്ചെരിച്ചിലും ഉണ്ടാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് വയറിലെ ക്യാൻസറിന്റെ ലക്ഷണമാകാം.
26
വയറ് നിറഞ്ഞതുപോലെ തോന്നുക
ചെറിയ അളവിൽ ഭക്ഷണം കഴിച്ചതിന് ശേഷം വയറ് നിറഞ്ഞതുപോലെ തോന്നുന്നതും വയറിലെ ക്യാൻസറിന്റെ ലക്ഷണമാണ്. പതിവായി ഇത്തരത്തിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം.
36
പെട്ടെന്ന് ശരീരഭാരം കുറയുക
പെട്ടെന്ന് ശരീരഭാരം കുറയുന്നതും വയറിലെ ക്യാൻസറിന്റെ ലക്ഷണമാണ്. ഇത്തരം സാഹചര്യങ്ങളിൽ നന്നായി ഭക്ഷണം കഴിച്ചാലും ശരീരത്തിൽ കലോറിയും പോഷകങ്ങളും കാര്യക്ഷമമായി ആഗിരണം ചെയ്യുകയില്ല.
വിശപ്പ് ഇല്ലാതാകുന്നതും വയറിലെ ക്യാൻസറിന്റെ ലക്ഷണമാണ്. സാധാരണയായി ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങൾ പോലും കഴിക്കാൻ തോന്നാത്ത സാഹചര്യം. ഇത് ക്രമേണ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നതിലേക്കും നയിച്ചേക്കാം.
56
ഓക്കാനം, ഛർദ്ദി
ഭക്ഷണത്തിനുശേഷം ഓക്കാനം അല്ലെങ്കിൽ ആവർത്തിച്ചുള്ള ഛർദ്ദി എന്നിവയും വയറിലെ ക്യാൻസറിന്റെ ലക്ഷണമാണ്. രക്തം ഛർദ്ദിക്കുകയോ കാപ്പിപ്പൊടി പോലെ തോന്നിക്കുന്ന ഛർദ്ദിയോ ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
66
സ്ഥിരമായ വയറുവേദന വരുക
വയറിന്റെ മുകൾഭാഗത്ത് സ്ഥിരമായി വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നത് വയറിലെ ക്യാൻസറിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam