ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു

Published : Feb 21, 2026, 05:13 PM IST

ഉറക്കം എഴുന്നേൽക്കുന്നത് മുതൽ ശരിയായ റുട്ടീനുകൾ പിന്തുടർന്നാൽ നിങ്ങളുടെ ശരീരാരോഗ്യവും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. നല്ല മാനസികാരോഗ്യത്തിന് ഈ ശീലങ്ങൾ പതിവാക്കൂ.

PREV
16
നല്ല ഉറക്കം

ദിവസവും 7 മണിക്കൂർ ഉറക്കം നിങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

26
ഭക്ഷണക്രമീകരണം

ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ ധാരാളം കഴിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാം.

36
വ്യായാമം ചെയ്യാം

ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമം ചെയ്യുന്നത് ശരീരത്തിന് ആയാസം ലഭിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

46
സമ്മർദ്ദം കുറയ്ക്കാം

എപ്പോഴും സമ്മർദ്ദം ഉണ്ടാവുന്നതും നിങ്ങളുടെ മാനസികാരോഗ്യത്തെ നന്നായി ബാധിക്കും. അതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കണം.

56
ഫോൺ ഉപയോഗം കുറയ്ക്കാം

മൊബൈൽ ഫോണിന്റെ ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കണം. എപ്പോഴും ഫോൺ നോക്കുന്നത് മാനസികാരോഗ്യം മോശമാകാൻ കാരണമാകുന്നു.

66
കൂട്ടുകാർക്കൊപ്പം സമയം ചിലവിടാം

ജോലി തിരക്കുകൾ കഴിഞ്ഞ് വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം സമയം ചിലവിടുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories