ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

Published : May 31, 2026, 01:14 PM IST

കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ പലരും ആദ്യം ചെയ്യുന്നത് കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ്. എന്നാൽ അത് മാത്രമല്ല കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെ മാത്രമേ കൊളസ്‌ട്രോൾ കുറയ്ക്കാൻ കഴിയുകയുള്ളു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

PREV
17
ദഹനം മെച്ചപ്പെടുത്താം

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് കുടൽ പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും പ്രോബയോട്ടിക്കുകളും ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം.

27
നോൺ-വെജ് വിഭവങ്ങൾ

നോൺ-വെജ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കാം. ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാൻ കാരണമാകുന്നു.

37
ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം

ഭക്ഷണത്തിനൊപ്പം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

47
ഫൈബറടങ്ങിയ ഭക്ഷണങ്ങൾ

പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ ധാരാളം കഴിക്കാം. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും.

57
ഗ്ലൈസമിക് ഇൻഡക്സ് കുറവുള്ള ഭക്ഷണങ്ങൾ

ഗ്ലൈസമിക് ഇൻഡക്സ് കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും അതിലൂടെ ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും.

67
ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ചെറിയ അളവിൽ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതായിരിക്കും.

77
ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഭക്ഷണങ്ങൾ

ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories