ചെറിയ അളവിൽ ഭക്ഷണം കഴിച്ചതിന് ശേഷം വയറ് നിറഞ്ഞതായി അനുഭവപ്പെടാറുണ്ടോ. ഇത് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രശ്നമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീർത്ത് വരുന്നത് തടയാൻ ഇങ്ങനെ ചെയ്താൽ മതി.
ഭക്ഷണം കഴിച്ചയുടനെ ഇരിക്കുന്നത് ഒഴിവാക്കണം. ഇത് നല്ല ദഹനം ലഭിക്കുന്നതിന് തടസമാകും. ഭക്ഷണത്തിന് ശേഷം 10 മിനിറ്റെങ്കിലും നടക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
24
ഇടവിട്ട് ഭക്ഷണം കഴിക്കാം
എപ്പോഴും ചെറിയ അളവിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഒരുമിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. ഇടവിട്ട് കഴിക്കുന്നതാണ് നല്ലത്.
34
അമിതമായി വെള്ളം കുടിക്കരുത്
ഭക്ഷണം കഴിക്കുന്നതിനിടയിൽ അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും. അതേസമയം കാർബണേറ്റ് ചെയ്ത ഡ്രിങ്കും ഒഴിവാക്കാം.
ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ഇത് വായു ഉള്ളിൽ കയറുകയും വയറ് വീർത്ത് വരാനും കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam