ദിവസവും രാവിലെ ഈ അഞ്ച് ശീലങ്ങൾ ചെയ്യുന്നത് ഊർജ നില കൂട്ടും

Published : Feb 02, 2026, 12:46 PM IST

നിങ്ങളുടെ പ്രഭാതം എങ്ങനെ ആരംഭിക്കുന്നു എന്നതിന് അനുസരിച്ച് ആയിരിക്കും ആ ദിവസം നല്ലതോ മോശമാണോ എന്ന് തീരുമാനിക്കുന്നത്. 

PREV
17
ദിവസവും രാവിലെ ഈ അഞ്ച് ശീലങ്ങൾ ചെയ്യുന്നത് ഊർജ നില കൂട്ടും

നിങ്ങളുടെ പ്രഭാതം എങ്ങനെ ആരംഭിക്കുന്നു എന്നതിന് അനുസരിച്ച് ആയിരിക്കും ആ ദിവസം നല്ലതോ മോശമാണോ എന്ന് തീരുമാനിക്കുന്നത്. ചിട്ടയായതും ആരോ​ഗ്യകരവുമായ പ്രഭാതങ്ങൾ ദിവസം മുഴുവൻ സമ്മർദ്ദ നില കുറയ്ക്കുക ചെയ്യുന്നതായി അമേരിക്കൻ ജേണൽ ഓഫ് ലൈഫ്‌സ്റ്റൈൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

27
സ്ഥിരമായ പ്രഭാത ശീലങ്ങൾ പിന്തുടരുന്ന ആളുകൾക്ക് മികച്ച മാനസികാരോഗ്യവും ഉൽപ്പാദനക്ഷമതയും ഉണ്ടാകും

സ്ഥിരമായ പ്രഭാത ശീലങ്ങൾ പിന്തുടരുന്ന ആളുകൾക്ക് മികച്ച മാനസികാരോഗ്യവും ഉൽപ്പാദനക്ഷമതയും ഉണ്ടാകുമെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധയായ ഡോ. ജ്യോതി കപൂർ പറയുന്നത്.

37
ആരോ​ഗ്യകരമായ‌ പ്രഭാത ശീലങ്ങൾ ഉത്കണ്ഠ കുറയ്ക്കുകയും വൈകാരിക നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ആരോ​ഗ്യകരമായ‌ പ്രഭാത ശീലങ്ങൾ ഉത്കണ്ഠ കുറയ്ക്കുകയും വൈകാരിക നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദിവസവും രാവിലെ ചെയ്യേണ്ട അഞ്ച് ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

47
രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ഊർജ നില കൂട്ടാൻ സഹായിക്കും.

രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ഊർജ നില കൂട്ടാൻ സഹായിക്കും. ദിവസവും 7–9 മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. സ്ഥിരമായി ഉണരുന്ന സമയങ്ങൾ ജാഗ്രതയും മാനസികാവസ്ഥയും മെച്ചപ്പെടുത്തുമെന്നാണ് സ്ലീപ്പ് മെഡിസിൻ റിവ്യൂവിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

57
ഉറക്കമുണർന്ന ഉടനെ ഫോൺ പരിശോധിക്കുന്ന ശീലം ഒഴിവാക്കുക.

ഉറക്കമുണർന്ന ഉടനെ ഫോൺ പരിശോധിക്കുന്ന ശീലം ഒഴിവാക്കുക. കാരണം ഇത് സമ്മർദ്ദ നില വർദ്ധിപ്പിക്കും. പകരം, രാവിലെ എഴുന്നേറ്റ ഉടൻ യോ​ഗയോ മെഡിറ്റേഷനോ ശീലമാക്കുക.

67
ഉണരുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് മെറ്റബോളിസവും തലച്ചോറിന്റെ പ്രവർത്തനവും ആരംഭിക്കാൻ സഹായിക്കുന്നു.

ഉണരുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് മെറ്റബോളിസവും തലച്ചോറിന്റെ പ്രവർത്തനവും ആരംഭിക്കാൻ സഹായിക്കുന്നു. ശരിയായ ജലാംശം വൈജ്ഞാനിക പ്രകടനവും ഊർജ്ജ നിലയും മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തി.

77
പ്രഭാതഭക്ഷണം ഒഴിവാക്കുകയോ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യുന്നത് ഊർജ്ജസ്വലത കുറയ്ക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കുകയോ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യുന്നത് ഊർജ്ജസ്വലത കുറയ്ക്കും. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ സമീകൃത പ്രഭാതഭക്ഷണം സ്ഥിരമായ ഊർജ്ജം നൽകുന്നു. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണങ്ങൾ ഏകാഗ്രതയും മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories