പൊണ്ണത്തടി ഉണ്ടാകുന്നത് പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, സ്‌ട്രോക്, ഫാറ്റി ലിവർ, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. പൊണ്ണത്തടി കുറയ്ക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.
ഭക്ഷണം നിയന്ത്രിച്ചുകൊണ്ട് മാത്രം പൊണ്ണത്തടി കുറയ്ക്കാൻ സാധിക്കില്ല. പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാകണം കഴിക്കേണ്ടത്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നട്സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.
25
വ്യായാമങ്ങൾ ചെയ്യാം
ദിവസവും അരമണിക്കൂർ നടത്തം പതിവാക്കൂ. യോഗ, സൈക്ലിങ് എന്നിവ ചെയ്യുന്നതും പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കും.
35
ഉറക്കം
മുതിർന്നവർക്ക് 7 മുതൽ 8 മണിക്കൂർ വരെ നല്ല ഉറക്കം ലഭിക്കേണ്ടതുണ്ട്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് കൂട്ടുന്നു. ഇത് കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും പൊണ്ണത്തടി ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
55
ഇക്കാര്യങ്ങളും ശ്രദ്ധിക്കാം
മധുരമടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കാം. ഡയറ്റിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഫോൺ ഉപയോഗവും കുറയ്ക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam