തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ തെറ്റുകൾ ഒഴിവാക്കൂ

Published : May 22, 2026, 05:17 PM IST

തടി കുറയ്ക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. പലതരം ഡയറ്റുകൾ നോക്കിയിട്ടും മണിക്കൂറുകളോളം വർക്കൗട്ട് ചെയ്തിട്ടും ഫലം കാണാതെ പലരും നിരാശരാകാറുണ്ട്. എന്നാൽ നമ്മൾ ചെയ്യുന്ന ചില ചെറിയ തെറ്റുകളാണ് തടി കുറയാൻ തടസ്സമാകുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

PREV
15
തടി കുറയ്ക്കാം

തടി കുറയ്ക്കുന്നത് ഡയറ്റിനെയും വ്യായാമത്തെയും മാത്രം ആശ്രയിച്ചല്ല, നമ്മുടെ ജീവിതശൈലിയെ മൊത്തത്തിൽ ആശ്രയിച്ചിരിക്കും. ഈ തെറ്റുകൾ ഒഴിവാക്കൂ.

25
രാത്രി ഭക്ഷണം

രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ, അത് ദഹിപ്പിക്കാൻ ശരീരത്തിന് ആവശ്യമായ സമയം കിട്ടാതെ വരുന്നു. ഇത് കഴിക്കുന്ന കലോറി കൊഴുപ്പായി മാറാനുള്ള സാധ്യത കൂട്ടുന്നു. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും കാരണമാകും.

35
വെള്ളം കുടിക്കാം

ശരീരത്തിലെ കൊഴുപ്പ് വിഘടിക്കുന്ന പ്രക്രിയ ശരിയായി നടക്കാൻ വെള്ളം അത്യാവശ്യമാണ്. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ മെറ്റബോളിസം പതിയെയാകും. ഇത് വിശപ്പ് കൂടാനും കൂടുതൽ ഭക്ഷണം കഴിക്കാനും ഇടയാക്കും.

45
ലിക്വിഡ് കലോറി

പലരും കാപ്പി, ചായ, പാക്കറ്റ് ജ്യൂസുകൾ എന്നിവയിലൂടെ അറിയാതെ തന്നെ ധാരാളം കലോറി അകത്താക്കുന്നു. മധുരം കൂടിയ പാനീയങ്ങൾ തടി കൂടാനുള്ള പ്രധാന കാരണമാണ്. ഇത്തരം 'ലിക്വിഡ് കലോറികൾ' വയറു നിറഞ്ഞതായി തോന്നിപ്പിക്കില്ല, പക്ഷേ ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കും.

55
പ്രോട്ടീൻ ഭക്ഷണങ്ങൾ

പേശികളുടെ വളർച്ചയ്ക്കും കൊഴുപ്പ് എരിയിച്ചു കളയുന്നതിനും പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. ഭക്ഷണത്തിൽ പ്രോട്ടീൻ കുറവാണെങ്കിൽ, വിശപ്പ് കൂടുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നുകയും ചെയ്യും. തടി കുറയ്ക്കുന്ന ഡയറ്റിൽ പ്രോട്ടീന് പ്രധാന പങ്കുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories