അമിതവണ്ണം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് പഴങ്ങൾ

Published : Mar 24, 2023, 10:44 PM IST

അമിതവണ്ണവും കുടവയറും കാരണം ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. വ്യായാമവും കൃത്യമായ ഭക്ഷണശീലവുമൊക്കെ ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അമിതവണ്ണം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്ന ആശങ്കകള്‍ നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. പലപ്പോഴും മോശം ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. അമിതവണ്ണം കുറയ്ക്കാൻ ചില പഴങ്ങളും സ​ഹായിക്കും.

PREV
15
അമിതവണ്ണം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് പഴങ്ങൾ
pineapple

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പഴമാണ് പെെനാപ്പിൾ. 86% ഉയർന്ന ജലാംശം പെെനാപ്പിളിൽ അടങ്ങിയിട്ടുണ്ട്.  ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ചേർത്ത് ഭക്ഷണത്തിലെ ഊർജ്ജ സാന്ദ്രത കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
 

25
kiwi

ജീവകം സി, ഫോളേറ്റ്, ഫൈബർ തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞതാണ് കിവിപ്പഴം. ഒരു ഇടത്തരം കിവി പഴം 42 കിലോ കലോറിയും 2.1 ഗ്രാം നാരുകളും നൽകുന്നു. 12 ആഴ്ചത്തേക്ക് പ്രതിദിനം രണ്ട് കിവികൾ കഴിക്കുന്നത് അരക്കെട്ടിന്റെ ചുറ്റളവിലും മാറ്റമുണ്ടാകുമെന്ന് ‌പഠനങ്ങൾ പറയുന്നു.
 

35
avocado

ഒരു ഇടത്തരം അവോക്കാഡോ 227 കിലോ കലോറിയും 21 ഗ്രാം കൊഴുപ്പും 9.3 ഗ്രാം നാരുകളും നൽകുന്നു.  അവോക്കാഡോ നാരുകളുടെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും സമ്പന്നമായ ഉറവിടമാണ്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അവാക്കാഡോ സഹായകമാണ്.

45
Image: Getty Images

പേരയ്ക്ക ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പഴമാണ്. ഒരു പഴത്തിൽ 37 കലോറിയാണുള്ളത്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്ന പേരയ്ക്ക ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

55

സീതപ്പഴം അല്ലെങ്കിൽ കസ്റ്റാർഡ് ആപ്പിൾ എന്നും അറിയപ്പെടുന്ന ഈ പഴം ശരീരത്തിന് ആവശ്യമായ നാരുകളുടെ സ്വാഭാവിക ഉറവിടമാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാൻ നല്ലതായി കരുതപ്പെടുന്ന ഫൈറ്റോകെമിക്കലുകളാൽ സമ്പുഷ്ടമാണ്. കസ്റ്റാർഡ് ആപ്പിളിൽ കലോറിയും കുറവാണ്.

Read more Photos on
click me!

Recommended Stories