വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് മാറാൻ ഈ ഫേസ് പാക്കുകൾ പരീക്ഷിക്കാം

First Published May 6, 2020, 10:00 PM IST

വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖത്തെ കരുവാളിപ്പ് പ്രധാനമായും വേനല്‍ക്കാലത്താണ് കൂടുന്നത്. കരുവാളിപ്പ് മാറാൻ ഇനി മുതൽ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് തരം ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം...

കുക്കുമ്പർ ഫേസ് പാക്ക്: ഒരു ടീസ്പൂൺ കാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക.ശേഷം 15 മിനിറ്റ് മുഖത്തും കഴുത്തിലും ഇടുക. ഉണങ്ങി കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാം.
undefined
മഞ്ഞൾ ഫേസ് പാക്ക്: ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാൻ സഹായിക്കും. നല്ല പോലെ ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക.
undefined
പപ്പായ ഹണി ഫേസ് പാക്ക്: മുഖത്തെ കരുവാളിപ്പ് മാറാന്‍ ഏറ്റവും മികച്ച ഫേസ് പാക്കാണിത്. അരക്കപ്പ് പഴുത്ത പപ്പായയുടെ പള്‍പ്പിനൊപ്പം അൽപം തേൻ ചേർത്ത് മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകുക.
undefined
ബദാം ഹണി ഫേസ് പാക്ക്: ആദ്യം ഒരു പിടി ബദാം തലേ ദിവസമേ വെള്ളത്തിൽ കുതിർക്കാനായി ഇടുക. അടുത്ത ദിവസം തൊലി മാറ്റിയ ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു ടീസ്പൺ തേൻ ചേർത്ത് മിശ്രിതമാക്കിയ ശേഷം മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകുക.
undefined
ഓറഞ്ച് പീൽ ഫേസ് പാക്ക്: ഓറഞ്ച് പീൽ ഫേസ് പാക്ക് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കുന്നു. ആദ്യം മൂന്ന് ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിക്കുക. ശേഷം രണ്ട് ടീസ്പൂൺ ഓറഞ്ച് പീൽ പൗഡറും രണ്ട് ടീസ്പൂൺ തെെരും രണ്ട് ടീസ്പൂൺ തേനും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ‍
undefined
click me!