ഗ്യാസ്ട്രബിള്‍ നിസാരക്കാരനല്ല; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

First Published Feb 3, 2021, 1:22 PM IST

ഗ്യാസ്ട്രബിള്‍ ഇന്ന് മിക്കവേരയും അലട്ടുന്ന പ്രശ്നമാണ്. ഗ്യാസ്ട്രബിള്‍ പലരിലും പലവിധ ലക്ഷണങ്ങളാവും ഉണ്ടാക്കുന്നത്.  വയര്‍ വീര്‍ത്തുനില്‍ക്കുന്ന പ്രതീതി, വയര്‍ സ്തംഭനം, പുകച്ചില്‍, നെഞ്ചെരിച്ചില്‍, വയറിന്റെ പല ഭാഗത്തും വേദന എന്നിങ്ങനെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. ചിലതരം ഭക്ഷണങ്ങളുടെ ദഹനത്തിന്റെ ഭാഗമായോ, മുഴുവനും നന്നായി ദഹിക്കപ്പെടാതിരിക്കുമ്പോഴോ ഗ്യാസ് ഉണ്ടാവാം. ചെറുകുടലില്‍ നന്നായി ദഹിക്കാത്ത ഭക്ഷണം വന്‍ കുടലില്‍ ഗ്യാസ് ഉണ്ടാക്കാം. ഗ്യാസ്ട്രബിള്‍ അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. നന്നായി ചവച്ചരച്ച് സാവധാനത്തില്‍ മാത്രം ഭക്ഷണം കഴിക്കുക. ധ്യതിയില്‍ ഭക്ഷണം വിഴുങ്ങുമ്പോള്‍ ധാരാളം വായുവും അകത്തെത്തും.
undefined
പുകവലി ഒഴിവാക്കുക. പുകവലിക്കുമ്പോള്‍ കൂടുതല്‍ വായു അകത്തേക്ക് എത്തും. പുകവലി ദഹനവ്യവസ്ഥയെ തകരാറിലാക്കാം.
undefined
പയറുവര്‍ഗങ്ങള്‍ കുതിര്‍ത്ത് തൊലി പൊട്ടിയ ശേഷമോ വറുത്തതിന് ശേഷമോ വേവിക്കുന്നത് ഗ്യാസ് പ്രശ്‌നം കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായകരമാണ്.
undefined
മസാല അടങ്ങിയ ഭക്ഷണങ്ങൾ കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കും. ഇത് വയറ്റില്‍ ഗ്യാസ് നിറയാന്‍ കാരണമാവും. അമിതമായി മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
undefined
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ ഇവയും ഗ്യാസ് നിറയാന്‍ കാരണമാകും.
undefined
കായം കുടലിലെ ഗ്യാസ് ഉണ്ടാക്കുന്ന ബാക്ടീരിയ വളര്‍ച്ച തടയുന്നു. ഇളം ചൂട് വെള്ളത്തില്‍ കായം ചേര്‍ത്ത് കഴിക്കുന്നത് ഗ്യാസ് കുറയ്ക്കും.
undefined
ഇഞ്ചിയും ഗ്യാസിനുള്ള പ്രകൃതിദത്ത മരുന്നാണ്. ഭക്ഷണശേഷം ഇഞ്ചി കഴിക്കുന്നത് അല്ലെങ്കിൽ ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്.
undefined
click me!