മുടിയില്‍ എണ്ണ തേയ്ക്കാറുണ്ടോ? മുടിയുടെ ആരോഗ്യത്തിനായി അറിയാം ഈ ആറ് കാര്യങ്ങള്‍...

First Published Jan 30, 2021, 2:29 PM IST

മുടിയില്‍ എണ്ണ വയ്ക്കുന്നത് മുടിയുടെ ആരോഗ്യവും ഭംഗിയും വര്‍ധിപ്പിക്കാന്‍ സഹായകമാണ്. ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവരൊഴികെ ആര്‍ക്കും മുടിയില്‍ എണ്ണയുപയോഗിക്കാവുന്നതാണ്. എന്നാല്‍ എണ്ണ വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ആറ് കാര്യങ്ങളാണ് ഇനി പറയുന്നത്. 

മുടിയില്‍ എണ്ണ തേച്ച ശേഷം ദീര്‍ഘസമയം ഇരിക്കരുത്. ഇത് നല്ലതല്ല. അതുപോലെ താരന്റെ പ്രശ്‌നമുള്ളവരാണെങ്കില്‍ എണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
undefined
ഷാമ്പൂ ചെയ്യുമ്പോള്‍ എണ്ണ മുഴുവനായി കഴുകിക്കളയേണ്ടതുണ്ട്. വിരലറ്റങ്ങള്‍ കൊണ്ട് മസാജ് ചെയ്യുന്നതും എണ്ണയും അഴുക്കും മുഴുവനായി പോകാന്‍ സഹായിക്കും.
undefined
എണ്ണ വച്ച ഉടനെ തന്നെ മുടിയില്‍ മറ്റ് ഹെയര്‍ കെയര്‍ ഉത്പന്നങ്ങളൊന്നും പ്രയോഗിക്കരുത്. മുടിയില്‍ ആദ്യം എണ്ണ നന്നായി പിടിക്കാന്‍ അനുവദിക്കുക.
undefined
മുടിയില്‍ എണ്ണ തേച്ചയുടനെ മുടി ചീകരുത്. ഇതും എണ്ണ മുടിയില്‍ പിടിക്കുന്നത് തടയും.
undefined
മുടിയില്‍ എണ്ണ വച്ച ശേഷം ചൂടുള്ള ഒരു ടവല്‍ കൊണ്ട് മുടി പൊതിയാം. ഇത് മുടിയില്‍ എണ്ണ നന്നായി പിടിക്കാന്‍ സഹായിക്കും.
undefined
മുടിയില്‍ ഒരുപാട് എണ്ണ തേയ്ക്കരുത്. ഇത് മുടിയുടെ ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കാം.
undefined
click me!