വെറും വയറ്റിൽ വെള്ളം കുടിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ

First Published Jan 31, 2021, 9:04 AM IST

അതിരാവിലെ എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ശരീരത്തിലെ അവയവങ്ങളെല്ലാം കൃത്യമായ രീതിയിൽ പ്രവർത്തിക്കാനായി ശരീരത്തിൽ ആവശ്യമായ ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.  വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് രോ​ഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഹൃദയത്തെ സംരക്ഷിക്കാനുമെല്ലാം ​​സഹായിക്കുന്നു.

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾ 25 ശതമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതായത്, ദഹനം വേഗത്തിലാക്കാൻ ​ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വെള്ളം ധാരാളം കുടിക്കുക.
undefined
പ്രഭാത ഭക്ഷണത്തിന് മുമ്പായി വെള്ളം കുടിക്കുമ്പോൾ, അത് നിങ്ങളുടെ ആമാശയത്തിന് പൂർണ്ണത നൽകാൻ സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ കലോറികളെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുമ്പ് നടത്തിയ മിക്ക പഠനങ്ങളിലും പ്രഭാത ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ കലോറിയെ 13 ശതമാനം വരെ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
undefined
വ്യക്തവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കുന്നതിനുള്ള മികച്ചൊരു മാർ​ഗമാണ് ധാരാളം വെള്ളം കുടിക്കുക എന്നുള്ളത്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.
undefined
ദിവസവും രാവിലെ വെള്ളം കുടിക്കുന്നത് വഴി മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ ഇത് നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങളെ മാത്രമല്ല ബാധിക്കുന്നത്. തലച്ചോറുമായി ബന്ധപ്പെട്ട ജാഗ്രത, ഏകാഗ്രത എന്നിവയെയും ബാധിക്കാം.
undefined
അതിരാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കും. ധാരാളം വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനങ്ങള്‍ സുഗമമാക്കും. ഇത് മലബന്ധ പ്രശ്‌നങ്ങളെ ഒഴിവാക്കും.
undefined
വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മൂത്രാശയ അണുബാധയ്ക്ക് സാധ്യത കുറയും. മൂത്രാശയത്തിലും കിഡ്‌നിയിലും കല്ലുണ്ടാവുന്നത് തടയാനും ചെറിയ കല്ലുകളെ ഇല്ലാതാക്കാനും വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
undefined
click me!