വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് തേനും പഞ്ചസാരയും ഉപയോഗിക്കുന്നത് നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇവ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണത്തിന് ലിപ് ബാം ആയും ഉപയോഗിക്കാം. ഒരു സ്പൂൺ തേനിൽ അര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് ചുണ്ടുകളിൽ പുരട്ടുക. ശേഷം 5 മുതൽ 10 മിനിറ്റ് വരെ ചുണ്ടുകളിൽ മൃദുവായി സ്‌ക്രബ് ചെയ്യുക, തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക.