ഇവ ഉപയോ​ഗിക്കൂ, ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം

First Published Apr 3, 2021, 3:12 PM IST

മഞ്ഞുകാലത്ത് മിക്കവാറും ആളുകളിൽ ഉണ്ടാവുന്ന ഏറ്റവും മോശപ്പെട്ട ചർമ്മ അവസ്ഥയാണ് വരണ്ടതും വിണ്ടുകീറുന്നതുമായ ചുണ്ടുകൾ. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ലിപ് ബാം അല്ലെങ്കിൽ വാസ്ലിൻ ആയിരിക്കും ഇന്ന് അധികം പേരും ഉപയോ​ഗിക്കുന്നത്. എന്നാൽ ഇതിന് വീട്ടിൽ തന്നെ ചില പൊടിക്കെെകളുണ്ട്....

വെളിച്ചെണ്ണ പ്രകൃതിദത്ത മോയ്‌സ്ചുറൈസറാണ്. ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചുണ്ടുകളെ കൂടുതൽ മൃദുവാക്കാൻ സഹായിക്കുന്നു. ദിവസവും രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഉപയോ​ഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ ഏറെ നല്ലതാണ്.
undefined
പെട്രോളിയം ജെല്ലിയും തേനും യോജിപ്പിച്ച് ചുണ്ടുകളിൽ പുരട്ടുന്നത്ചർമ്മത്തെ മൃദുവാക്കാനും പരിപോഷിപ്പിക്കാനുംവരണ്ട് പൊട്ടുന്നത് തടയാനും സഹായകമാണ്.
undefined
ഗ്രീൻ ടീ ബാഗ് കുറച്ച് നേരം ചൂടുവെള്ളത്തിലിട്ട ശേഷം ആ ടീ ബാ​ഗ് ചുണ്ടിൽ വയ്ക്കുന്നത് ചുണ്ടുകൾ ലോലമാകാനും വരണ്ട് പൊട്ടുന്നത് തടയാനും സഹായിക്കുന്നു.
undefined
വെള്ളരിക്ക നീര് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളെ സംരക്ഷിക്കുന്നു. ഇത് ചുണ്ടുകൾക്ക് നിറം ലഭിക്കാനും തൊലി പൊട്ടുന്നത് തടയാനും ​ഗുണം ചെയ്യും.
undefined
ദിവസവും പാൽപാട 10മിനുട്ട് ചുണ്ടിൽ പുരട്ടിയ ശേഷം ഒരു കോട്ടൻതുണി തണുത്ത വെള്ളത്തിൽമുക്കി തുടച്ചാൽ മൃദുലവും പിങ്ക് നിറത്തിലുള്ളതുമായ ചുണ്ടുകൾ ലഭിക്കും.
undefined
click me!