പാദം വിണ്ടു കീറുന്നവര്‍ ശ്രദ്ധിക്കുക, പരിഹാരം വീട്ടിലുണ്ട്

First Published Feb 14, 2021, 11:37 AM IST

മ​ഞ്ഞു​കാ​ലം വ​രു​മ്പോ​ൾ പാദങ്ങൾ വി​ണ്ടുകീ​റു​ന്ന​ത് സാ​ധാ​ര​ണമാണ്. പാദങ്ങൾ വി​ണ്ടുകീ​റു​ന്ന​തിന് നിരവധി കാരണങ്ങളുണ്ട്. പാദത്തിന്റെ അരികുകളിലുള്ള ചര്‍മ്മത്തിന് കട്ടി കൂടുന്നതും പാദം വിണ്ടുകീറാന്‍ കാരണമാകാറുണ്ട്. പാദങ്ങളില്‍ എപ്പോഴും എണ്ണമയം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
 

കിടക്കുന്നതിന് മുന്‍പായി പാദങ്ങൾ അല്‍പ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറുന്നത് തടയാൻ സഹായിക്കും.
undefined
പാദങ്ങള്‍ പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തില്‍ വൃത്തിയുള്ളതും മൃദുവായതുമായ സോക്‌സുകള്‍ ധരിക്കുക. വീടിനുള്ളിൽ പാദരക്ഷകള്‍ ഉപയോഗിക്കുന്നത് തണുപ്പുകാലത്ത് പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ സഹായിക്കും.
undefined
ഒരു സ്പൂണ്‍ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേര്‍ത്ത് വിള്ളലുള്ള ഭാഗങ്ങളില്‍ പുരട്ടുന്നത് പാദങ്ങൾ വിണ്ടുകീറുന്നത് തടയാം.
undefined
കറ്റാർവാഴ ജെൽ കാലിലെ വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ നാലോ അഞ്ചോ ദിവസം ഇത് ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയാൻ സഹായിക്കും.
undefined
മൂന്ന് സ്പൂൺ ഓട്സ് പൊടിച്ചതും ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് പാദങ്ങളിൽ മാസ്കായി പുരട്ടുക. ഒരു ഫോയിൽ കൊണ്ടു പൊതിയുക. അര മണിക്കൂറിനു ശേഷം കഴുകി വൃത്തിയാക്കുക. ഇതു പാദങ്ങളിലെ വിണ്ടു കീറൽ തടയുകയും പാദം സുന്ദരമാക്കുകയും ചെയ്യുന്നു.
undefined
click me!