ഒന്നോ രണ്ടോ ടീസ്പൂൺ ഒലീവ് ഓയിലും ഒരു ടേബിൾ സ്പൂൺ കാപ്പി പൊടിയും ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. ഈ ഫേസ് പാക്ക് മുഖത്തും ചർമ്മത്തിലും പുരട്ടുക. ഇത് 15 മിനിറ്റ് വിടുക. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുള്ള വെള്ളത്തിൽ മുഖം വൃത്തിയാക്കുക. തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ മികച്ചൊരു ഫേസ് പാക്കാണിത്.