നവംബറോടെ ഓക്‌സ്ഫഡ് വാക്സിൻ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

First Published Jul 22, 2020, 12:37 PM IST

ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരായ വാക്സിൻ നവംബറോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏകദേശം 1,000 രൂപ വിലവരുമെന്നും പുണെ സെറം  ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. 

' ഓഗസ്റ്റിൽ ഇന്ത്യയിൽ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ പങ്കെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇത് പൂർത്തിയാകാൻ രണ്ടര മാസമെടുക്കുമെന്ന് ഞങ്ങൾ കരുതുന്നു..' - സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദാർ പൂനവല്ല പറഞ്ഞു.
undefined
ഇന്ത്യയില്‍ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാന്‍ രണ്ടു വര്‍ഷം വേണ്ടിവരും. ഓഗസ്റ്റില്‍ ഇന്ത്യയില്‍ മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണം ഏറെ പ്രതീക്ഷയോടെയാണ് നടത്തുന്നതെന്ന് അദര്‍ പൂനവാല പറഞ്ഞു. പരീക്ഷണം പോസിറ്റീവായി ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയാല്‍ നവംബറിൽ വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
undefined
പ്രതിമാസം 60 മില്യണ്‍ വാക്‌സിന്‍ വയലുകളാവും നിര്‍മിക്കുക. ഇതില്‍ പകുതി കയറ്റുമതി ചെയ്യും. ബാക്കി 30 മില്യണ്‍ ഇന്ത്യയില്‍ തന്നെ ലഭ്യമാക്കും. ഇന്ത്യക്കൊപ്പം ലോകത്താകെയും വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ അതുകൊണ്ട് ഗുണമുണ്ടാകില്ലെന്നും ഇക്കാര്യം അധികൃതര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദര്‍ പുനവാല പറഞ്ഞു.
undefined
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കായി മുംബൈയിലെയും പൂനെയിലെയും നിരവധി ആശുപത്രികൾ അണിനിരന്നിട്ടുണ്ടെന്നും 5000 ത്തോളം പേർ ഇതിന്റെ ഭാഗമാകുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.
undefined
വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് ട്രയലുകള്‍ക്കുശേഷം മാത്രമേ പറയാനാവൂകയുള്ളൂവെന്നും അദര്‍ പൂനവാല എൻ‌ഡി‌ടി‌വിയോട് പറഞ്ഞു. മറ്റെല്ലാ വാക്സിനുകളും സാധാരണയായി 70% മുതൽ 80% വരെ ഫലപ്രദമാണ്. എന്നിരുന്നാലും, അതിന്റെ ഫലപ്രാപ്തി തെളിയിക്കാൻ സമയം ആവശ്യമാണെന്നും അദര്‍ പുനവാല പറയുന്നു.
undefined
ലോകമാകെ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന നൂറോളം വാക്‌സിനുകളില്‍ ഒന്നാണ് ഓക്‌സ്ഫഡില്‍ നിന്ന് എത്തുന്നത്. മനുഷ്യരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമാണെന്ന് ഓക്‌സ്ഫഡ് സർവ്വകലാശാല വ്യക്തമാക്കിയിരുന്നു.
undefined
1077 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വർധിച്ചതായും ശാസ്ത്രജ്ഞർ അറിയിച്ചു.
undefined
വാക്സിൻ വികസനത്തിൻ്റെ ഏറ്റവും അവസാനത്തേയും നിർണായകവുമായ കടമ്പയാണ് മനുഷ്യരിലെ പരീക്ഷണം.ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ച വാക്സിൻആയിരത്തോളം പേരിൽ പ്രവർത്തിച്ചതോടെ ലോകത്തിൻ്റെ പ്രതീക്ഷയും ഇരട്ടിക്കുകയാണ്.
undefined
2021 ആദ്യം വൻതോതിൽ ലഭ്യമാക്കാൻ കഴിയുംവിധം തുടർനടപടികൾ പൂർത്തിയാക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
undefined
വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിൽ എത്തിയതിന് പിന്നാലെ തന്നെ ബ്രീട്ടിഷ് സർക്കാർ നൂറ് മില്യൺ യൂണിറ്റ് വാക്സിൻ നി‍ർമ്മിക്കാനുള്ള ഓർഡർ നൽകിയിട്ടുണ്ട്.
undefined
click me!