മരുന്നില്ലാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

First Published May 30, 2021, 11:53 AM IST

ഇന്ന് പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നങ്ങളിലൊന്നാണ് രക്തസമ്മർദ്ദം. ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും സഹായിക്കുന്നു. മരുന്നില്ലാതെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
 

അമിതവണ്ണം ഒഴിവാക്കൂ: രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ജീവിതശൈലി മാറ്റങ്ങളിലൊന്നാണ് ശരീരഭാരം നിയന്ത്രിക്കുക എന്നത്. അമിതഭാരം ഉറങ്ങുമ്പോൾ ശ്വസനത്തെ തടസ്സപ്പെടുത്തുന്നു (സ്ലീപ് അപ്നിയ). ഇത് രക്തസമ്മർദ്ദത്തെ കൂടുതൽ ഉയർത്തുന്നു.
undefined
വ്യായാമം ശീലമാക്കൂ: ശരീരം ഫിറ്റായിരിക്കാൻ മാത്രമല്ല പലതരത്തിലുള്ള രോ​ഗങ്ങളെ തടയാനും വ്യായാമം സഹായിക്കും. ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യണമെന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്. ഇത് രക്തചംക്രമണം സുഗമമാക്കി ഹൃദയത്തെ കരുത്തുളളതാക്കുന്നു.
undefined
ഉപ്പ് കൂടിയാൽ പ്രശ്നമാണ്:ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. പാക്കറ്റ് ഭക്ഷണങ്ങളിലും ജങ്ക് ഫുഡുകളിലും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളും കിഡ്‌നി സംബന്ധമായ അസുഖങ്ങളും വരാനുളള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.
undefined
സ്ട്രെസിനോട് ബെെ പറയാം: മനസികസമ്മർ​ദ്ദവും രക്തസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ട്. സമ്മർദ്ദമുള്ള സമയത്ത് ഹൃദയമിടിപ്പ് കൂടുന്നതായും രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. സമ്മർദ്ദത്തിന് കാരണമാകുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾക്ക് എങ്ങനെ സമ്മർദ്ദം ഇല്ലാതാക്കാം അല്ലെങ്കിൽ കുറയ്ക്കാം എന്നതിന്റെ വഴികൾ തേടുന്നത് പരിഗണിക്കുക.
undefined
പുകവലി ഉപേക്ഷിക്കൂ: പുകവലി ഹൃദ്രോഗസാധ്യത വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്നത് നമുക്കറിയാം. സിഗരറ്റിന്റെ പുക ഓരോ തവണ ഉള്ളിലെത്തുമ്പോഴും രക്തസമ്മര്‍ദ്ദം താത്കാലികമായി കൂടുന്നുണ്ട്. കൂടാതെ നിക്കോട്ടിനിലെ രാസവസ്തുക്കള്‍ രക്തധമനികള്‍ക്ക് ഹാനികരവുമാണ്.
undefined
click me!