ഇവ കഴിക്കൂ, വണ്ണം കുറയ്ക്കാനും ദഹന പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും

First Published May 24, 2021, 11:57 PM IST

ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം ഉണ്ടാകുന്നത്. വണ്ണം കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. വ്യായാമമില്ലാ്യമയും തെറ്റായ ഭക്ഷണരീതിയുമൊക്കെയാണ് ഭാരം കൂടുന്നതിന് പിന്നിലെ ചില പ്രധാന കാരണങ്ങൾ. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

കുറഞ്ഞ കലോറിയും നാരുകളും പോഷകങ്ങളാലും സമ്പുഷ്ടമാണ് കാരറ്റ്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് കാരറ്റ്. ദിവസവും കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ നിർദേശിക്കുന്നത്.
undefined
ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ മാത്രമല്ല ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും ജീരകത്തിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനുള്ള കഴിവ് ജീരകത്തിനുണ്ട്.
undefined
ദഹനത്തിനും വിശപ്പ്‌ കുറയ്ക്കാനുമെല്ലാം ഉത്തമമാണ് ഇഞ്ചി. ഇതിലെ Shogaols, Gingerols എന്നീ രണ്ടു ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.
undefined
ആപ്പിൾ സൈഡർ വിനഗർ ദഹനത്തെ മെച്ചപ്പെടുത്തുന്നത് വഴി കുടലിന്റെ ആരോഗ്യ സ്ഥിതിയും മെച്ചപ്പെടുന്നതിന് സഹായിക്കും. ആപ്പിൾ സിഡെർ വിനെഗറിന് ഇൻസുലിൻ സംവേദനക്ഷമതയെ മെച്ചപ്പെടുത്തിക്കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
undefined
വലുപ്പത്തിൽ ചെറുതാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ വളരെ മുമ്പിലാണ് ചിയ വിത്തുകൾ. ഇത് ശരീരത്തിന്റെ ജലാംശം വർദ്ധിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാൻ ചിയ വിത്തുകൾക്ക് സാധിക്കും.
undefined
click me!