'ഇറുകിയ മാസ്ക് ധരിക്കരുത്...'; മാസ്ക് ധരിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ചർമ്മ പ്രശ്നങ്ങൾ തടയാൻ ചെയ്യേണ്ടത്....

Web Desk   | Asianet News
Published : Aug 20, 2020, 01:22 PM ISTUpdated : Aug 20, 2020, 01:28 PM IST

മാസ്കുകൾ ഇപ്പോൾ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്. പലപ്പോഴും മാസ്ക് ധരിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകാം. പക്ഷേ അതെല്ലാം സഹിച്ചുതന്നെ മാസ്ക് ധരിച്ചുകൊണ്ടുള്ള ഒരു ജീവിതം നമ്മുക്ക് ശീലമായി കഴിഞ്ഞു. ലോകാരോഗ്യ സംഘടന, യു.എസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തുടങ്ങിയ ആരോഗ്യ സംഘടനകൾ പൊതുസ്ഥലത്ത് ഇറങ്ങുമ്പോഴെല്ലാം തുണി മാസ്കുകൾ ധരിക്കാൻ ശുപാർശ ചെയ്യുന്നു.

PREV
15
'ഇറുകിയ മാസ്ക് ധരിക്കരുത്...';  മാസ്ക് ധരിക്കുന്നതിലൂടെ ഉണ്ടാകാവുന്ന ചർമ്മ പ്രശ്നങ്ങൾ തടയാൻ ചെയ്യേണ്ടത്....

മാസ്‌ക് ധരിക്കേണ്ടത് അനിവാര്യമാണെങ്കിലും ഇത് പല ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് അറിഞ്ഞിരിക്കേണ്ടതും മുഖ്യമാണ്. മാസ്‌കിനുള്ളില്‍ ഉഷ്ണമേറിയതും ഈര്‍പ്പമുള്ള അന്തരീക്ഷവുമായതിനാല്‍ അണുക്കള്‍ നിറയുകയും ഇതുവഴി ചര്‍മ്മത്തില്‍ മുഖക്കുരു, തടിപ്പ്, ചൊറിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്. 

25

സുഖകരവും ശ്വസിക്കാൻ കഴിയുന്നതുമായ മാസ്ക് ഉപയോഗിക്കുന്നത് പ്രധാനമാണ്. കോട്ടൺ ഫാബ്രിക് ഉപയോഗിച്ച് നിർമ്മിച്ച മാസ്ക് ധരിക്കുക. മാസ്ക് മൂന്ന് പാളികളുള്ള തുണികൊണ്ടുള്ളതായിരിക്കണം, അത്  മൂക്കും വായയും നന്നായി മൂടണം. മാത്രമല്ല അത് വളരെ ഇറുകിയതോ വളരെ അയഞ്ഞതോ ആയിരിക്കരുത്.കോട്ടൺ ഫാബ്രിക് മാസ്കുകൾ ചർമ്മത്തിലെ അമിത വിയർപ്പും തടയാൻ സഹായിക്കുന്നു.

35

മുഖം ഇടയ്ക്കിടെ കഴുകുന്നത് മുഖക്കുരു പൊട്ടുന്നത് തടയാൻ സഹായിക്കുമെന്ന് ത്വക്ക് രോഗവിദഗ്ധ ഡോ. കിരൺ ലോഹിയ പറയുന്നു. മുഖം എപ്പോഴും വിയർക്കുന്നതായി തോന്നുന്നുവെങ്കിൽ കുറച്ച് അധിക മാസ്കുകൾ നിങ്ങൾക്കൊപ്പം കൊണ്ടുപോകുക. "സാലിസിലിക് ആസിഡ് ഫെയ്സ് വാഷ് ഉപയോഗിക്കുക. ഇത് നിങ്ങളുടെ സുഷിരങ്ങൾ തടസ്സപ്പെടുത്താനും മുഖക്കുരു കുറയ്ക്കാനും സഹായിക്കും. മേക്കപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.-  ഡോ. കിരൺ പറഞ്ഞു.വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകളും മാസ്‌ക് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.  

45

ചര്‍മ്മപ്രശ്നമുള്ളവർ കോട്ടണ്‍ മാസ്‌കുകള്‍ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലതെന്നും ഡോ. കിരൺ പറയുന്നു. ഇറുകിയ മാസ്‌കുകള്‍ ധരിക്കുന്നത് മുഖത്ത് പാടുകള്‍ വീഴ്ത്തുന്നതിന് കാരണമാകും.

55

തുണി മാസ്കുകൾ പലരും ഉപയോ​ഗിക്കുന്നുണ്ടെങ്കിലും കഴുകാതിരിക്കുമ്പോഴാണ് ചർമ്മ പ്രശ്നങ്ങളുണ്ടാകുന്നത്. ദിവസവും മുഴുവനും ഒരു തുണി മാസ്ക് ഉപയോ​ഗിക്കുന്നത് പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങളുണ്ടാക്കാമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

click me!

Recommended Stories