കണ്ണിന്റെ ആരോഗ്യത്തിനായി ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

First Published May 7, 2021, 3:38 PM IST

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിന്റെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ പറയുന്നു.

കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് നാഷണൽ ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ക്ലിനിക്കൽ ഡയറക്ടർ എമിലി ച്യൂ പറയുന്നു. ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും നേത്രരോ​ഗങ്ങൾ അകറ്റാനും സഹായിക്കും.
undefined
ഇടയ്ക്കിടെ കണ്ണുകൾ അൽപനേരം അടയ്ക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്. കണ്ണുകളിലെ വേദന ഒഴിവാക്കാൻ ഇത് സഹായിക്കും.
undefined
ദിവസവും കണ്ണിന് മുകളിൽ ഐസ് ക്യൂബ് വയ്ക്കുന്നത് കണ്ണിന് കുളിർമ്മ കിട്ടുന്നതിന് സഹായകമാണ്. കമ്പ്യൂട്ടറിന് മുന്നിൽ അധികനേരം ഇരിക്കുന്നവർ ഐസ് ക്യൂബ് ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്.
undefined
ദിവസവും കണ്ണിന് മുകളിൽ ചെറിയ കഷ്ണം വെള്ളരിക്ക വയ്ക്കുന്നത് കണ്ണിന് കുളിർമ കിട്ടാൻ സഹായിക്കും.
undefined
കണ്ണിന് മുകളിൽ രണ്ട് കെെകൾ വച്ച് അൽപ നേരം അടച്ച് വയ്ക്കുന്നത് കണ്ണുകൾക്ക് റിലാക്‌സേഷന്‍ ലഭിക്കാൻ സഹായിക്കുന്നു.
undefined
click me!