Monkeypox : മങ്കിപോക്സ് ലൈംഗിക ബന്ധത്തിലൂടെയാണോ പകരുന്നത്? ലോകാരോഗ്യ സംഘടന പറയുന്നത്

Published : Jun 02, 2022, 05:13 PM ISTUpdated : Jun 02, 2022, 05:22 PM IST

30 രാജ്യങ്ങളിൽ നിന്ന് 550-ലധികം കുരങ്ങുപനി കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ സ്ഥിരീകരിച്ച കേസുകൾ വൈറസ് ബാധിതമല്ലാത്ത 30 രാജ്യങ്ങളിൽ നിന്ന് 550-ലധികമായി ഉയരുമ്പോഴും കുരങ്ങുപനി വൈറസ് കണ്ടെത്താതെ പടരുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.  

PREV
110
Monkeypox : മങ്കിപോക്സ് ലൈംഗിക ബന്ധത്തിലൂടെയാണോ പകരുന്നത്? ലോകാരോഗ്യ സംഘടന പറയുന്നത്

പല രാജ്യങ്ങളിലും ഒരേ സമയം കുരങ്ങുപനിയുടെ വർദ്ധനവ് സൂചിപ്പിക്കുന്നത് കുറച്ചുകാലമായി രോഗബാധ കണ്ടെത്താനാകാതെ വന്നിട്ടുണ്ടാകാം എന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
 

210

അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ ഉത്തരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കണ്ടെത്താനാകാതെ വൈറസ് പകർന്നതാകാമെന്ന് ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ലോകാരോഗ്യ സംഘടനയുടെ നേതാവ് ഡോ. റോസാമണ്ട് ലൂയിസ് കൂട്ടിച്ചേർത്തു.

310
monkeypox virus

ഇത് ഉൾക്കൊള്ളാൻ വൈകിയോ എന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ല. ലോകാരോഗ്യ സംഘടനയും എല്ലാ അംഗരാജ്യങ്ങളും ചെയ്യാൻ ശ്രമിക്കുന്നത് തുടർന്നുള്ള വ്യാപനം തടയുകയാണ്...' -  ലൂയിസ് പറഞ്ഞു. കുരങ്ങുപനി ബാധിച്ച രോഗികളെ സമ്പർക്കം കണ്ടെത്തുന്നതും ഒറ്റപ്പെടുത്തുന്നതും വ്യാപനം തടയുന്നതിൽ നിർണായകമാണെന്നും അവർ പറഞ്ഞു.
 

410

കൂടുതൽ കേസുകൾ കണ്ടെത്തുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. കുരങ്ങുപനി ലക്ഷണങ്ങൾ സ്വയം പരിഹരിക്കപ്പെടുമ്പോൾ ചില സന്ദർഭങ്ങളിൽ ഇത് ഗുരുതരമായേക്കാമെന്നും വിദ​ഗ്ധർ പറയുന്നു.
 

510

പല രോ​ഗങ്ങളും ലൈം​ഗിക ബന്ധത്തിലൂടെ പകരാമെന്നും മങ്കിപോക്സും അക്കൂട്ടത്തിൽ പെടുന്നതാണ് എന്നും ലോകാരോ​ഗ്യസംഘടനയുടെ സ്ട്രാറ്റജീസ് അഡ‍്വൈസർ ആൻഡീ സിയേൽ വ്യക്തമാക്കിയിരുന്നു.

610

ലൈം​ഗിക ബന്ധത്തിലൂടെ പകരുന്ന രോ​ഗം എന്നതിലുപരി അടുത്തിടപഴകുന്ന അവസരങ്ങളിലൂടെ പകരുന്ന രോ​ഗമാണ് ഇതും എന്നു വ്യക്തമാക്കുകയാണ് ആൻഡീ. പനിയും ജലദോഷവും ഉൾപ്പെടെ പല രോ​ഗങ്ങളും ലൈം​ഗി​ക ബന്ധത്തിലൂടെ പകരാനിടയുണ്ട്. എന്നുകരുതി അത് ലൈം​ഗികബന്ധത്തിലൂടെ പകരുന്ന രോ​ഗാണുബാധയാണ് എന്ന് പറയാൻ കഴിയില്ല. അതാണ് മങ്കിപോക്സിന്റെ കാര്യത്തിലും യഥാർഥമെന്നും അദ്ദേഹം പറഞ്ഞു.

710
monkeypox virus

'ഓര്‍ത്തോപോക്സ് വൈറസ്' ആണ് മങ്കിപോക്സ്/ കുരങ്ങുപനി ഉണ്ടാക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇത് മറ്റിടങ്ങളിലേക്ക് വ്യാപകമായത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുകയും അവിടെ നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യുകയാണ് ഇതിന്‍റെ രീതി. രോഗബാധയുള്ള മൃഗങ്ങളുടെ ശരീരസ്രവങ്ങളുമായി ബന്ധം, രോഗബാധയുള്ള മൃഗങ്ങളുടെ മാംസം നേരാംവണ്ണം വേവിക്കാതെ കഴിക്കുന്നത് എല്ലാം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗമെത്തിക്കുന്നു.

810
monkeypox virus

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതും പ്രധാനമായും ശരീരസ്രവങ്ങളിലൂടെയാണ്. ഇതിനിടെ ലൈംഗികബന്ധത്തിലൂടെയും കാര്യമായി കുരങ്ങുപനി പകരുമെന്ന് ലോകാരോഗ്യ സംഘടന സൂചന നല്‍കിയിരുന്നു. പ്രത്യേകിച്ച് സ്വവര്‍ഗരതിക്കാരായ പുരുഷന്മാരിലൂടെയാണ് രോഗം പകരുന്നതെന്നായിരുന്നു ലോകാരോഗ്യസംഘടന അറിയിച്ചിരുന്നത്.

910
monkeypox virus

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായതിനാല്‍ തന്നെ ഇത് വ്യാപകമാകുന്നത് തടയാന്‍ വേണ്ട മന്‍കരുതലുകളെടുക്കാം. മാസ്ക് ധരിക്കുന്നതും കൈകള്‍ വൃത്തിയാക്കുന്നതുമെല്ലാം കൊവിഡ് പ്രതിരോധത്തിലെന്ന പോലെ തന്നെ കുരങ്ങുപനിയിലും പ്രധാനമാണ്.

1010

പനി, പേശിവേദന, തലവേദന ,ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻ പോക്സിന് സമാനമായ കുമിളകൾ ആദ്യം മുഖത്തും പിന്നീട് ശരീരമാകെയും പ്രത്യക്ഷപ്പെടും.
 

click me!

Recommended Stories