ഈ 8 ലക്ഷണങ്ങളെ അവഗണിക്കരുത്, അനീമിയ ആകാം

Published : Feb 06, 2026, 03:27 PM IST

ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാന്‍ ഇരുമ്പ് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

PREV
110
ഈ 8 ലക്ഷണങ്ങളെ അവഗണിക്കരുത്, അനീമിയ ആകാം

ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

210
1. അമിത ക്ഷീണം

മതിയായ വിശ്രമത്തിന് ശേഷവും സ്ഥിരമായി ക്ഷീണം അനുഭവപ്പെടുന്നത് അനീമിയയുടെ സാധാരണമായ ഒരു പ്രാരംഭ ലക്ഷണമാണ്.

310
2. തലക്കറക്കം

തലക്കറക്കം, തലവേദന തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.

410
3. കൈ- കാലുകള്‍ തണുത്തിരിക്കുക

കൈ- കാലുകള്‍ തണുത്തിരിക്കുന്നതും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്നതാകും.

510
4. വിളറിയ ചര്‍മ്മം

വിളറിയ ചര്‍മ്മവും അയേണിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.

610
5. നഖങ്ങള്‍ പൊട്ടി പോവുക

നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുന്നതും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.

710
6. ശ്വാസംമുട്ടല്‍

ശ്വാസംമുട്ടലാണ് അനീമിയയുടെ മറ്റൊരു ലക്ഷണം. ഇത് അവഗണിക്കുന്നത് ഭാവിയിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും.

810
7. മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുക

ഇരുമ്പിന്റെ കുറവുണ്ടെങ്കിൽ മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കും.

910
8. തലമുടി കൊഴിച്ചില്‍

തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.

1010
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories