ഇടവിട്ട് നടുവേദനയോ? നിങ്ങള്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

First Published Oct 16, 2020, 1:35 PM IST

ഇന്ന്, ഒക്ടോബര്‍ 16, ലോക 'സ്‌പൈന്‍ ദിനം' ആണ്. നട്ടെല്ലിന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ദിനം. പുതിയ കാലത്തെ ജീവിതരീതികള്‍ മൂലം നട്ടെല്ലിന്റെ ആരോഗ്യത്തിന് ക്ഷതമേല്‍ക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജീവിതരീതികളില്‍ വരുത്തുന്ന മാറ്റം നടുവേദനയുള്‍പ്പെടെ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുക. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍ മനസിലാക്കാം.

ശരീരം അമിതമായി കുലുങ്ങുകയോ, ചാടുകയോ ചെയ്യരുത്. യാത്ര ചെയ്യുന്ന കാര്യത്തിലാണ് ഇത് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അതുപോലെ ശരീരം പെട്ടെന്ന് വളയ്ക്കുകയോ കുനിക്കുകയോ മറ്റും അരുത്. എല്ലാ അനക്കങ്ങളും അല്‍പം പതിയെ ആക്കാം.
undefined
ഇരിക്കുമ്പോള്‍ എപ്പോഴും ശരീരത്തിന്റെ 'പൊസിഷന്‍' കൃത്യമാക്കി വയ്ക്കുക. ബോധപൂര്‍വ്വം തന്നെ ഇതിനായി ശ്രമിക്കുക.
undefined
ദീര്‍ഘനേരം ഇരുന്ന് ചെയ്യുന്ന ജോലിയാണെങ്കില്‍ ഇടയ്ക്കിടെ ഇടവേളകളെടുക്കുക.
undefined
എപ്പോഴും ഒരിടത്ത് തന്നെ ഇരിക്കുകയോ കിടക്കുകയോ ചെയ്യാതെ, വീട്ടിനകത്താണെങ്കില്‍ കൂടി അനങ്ങി നടക്കുക. വ്യായാമം പതിവാക്കുക.
undefined
പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുക. ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികളെല്ലാം ധാരാളമായി കഴിക്കുക.
undefined
പ്രായത്തിനും ഉയരത്തിനുമെല്ലാം അനുസരിച്ച വണ്ണം മാത്രമേ ശരീരത്തിന് പാടുള്ളൂ. ഇത് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
undefined
click me!