പുത്തന്‍ ഉടുപ്പിന്‍റെ പോക്കറ്റില്‍ നിന്ന് കിട്ടിയത് ഉപയോഗിച്ച ടിഷ്യൂ പേപ്പര്‍; പിന്നാലെ യുവതിക്ക് കൊവിഡ്

First Published Oct 8, 2020, 10:05 AM IST

കൊവിഡ് കാലത്ത് വസ്ത്രങ്ങൾ വാങ്ങാൻ പോകുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കടകളും കൊവിഡ് വ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറാം. ഓൺലൈൻ ഷോപ്പിംഗ് പോലും നല്ല ജാഗ്രതയോടെ മാത്രം നടത്തുക. 
 

ഓൺലൈന്‍ വഴിഒരു പുതിയ ജാക്കറ്റ് വാങ്ങിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നന്നായി പായ്ക്ക് ചെയ്തെത്തിയ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്ന് ലണ്ടണ്‍ സ്വദേശിയായ യുവതിക്ക് കിട്ടിയത് ഉപയോഗിച്ച ടിഷ്യൂ പേപ്പറും ഒരു പാക്കറ്റ് ച്യൂയിംഗവും.
undefined
പിന്നാലെ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. 24കാരിയായ കിയാര മക്കിൻടോഷിനാണ് ഈ ദുരനുഭവം ഉണ്ടായത്.
undefined
1500 രൂപ വിലവരുന്ന ട്രെഞ്ച് ജാക്കറ്റ് ആയിരുന്നു ഓൺലൈന്‍ വഴി കിയാരഓർഡർ ചെയ്തത്. വീട്ടിലെത്തിയ പായ്ക്കറ്റ് തുറന്ന് ജാക്കറ്റ് ഇട്ടതിനു ശേഷം പോക്കറ്റിൽ കൈയിട്ടപ്പോഴാണ് ഉപയോഗിച്ച ടിഷ്യൂ പേപ്പറും ച്യുയിംഗത്തിന്റെ പായ്ക്കറ്റും ലഭിച്ചത്.
undefined
ജാക്കറ്റ് ഇട്ടതിനു ശേഷം അടുത്ത 36 മണിക്കൂർ നേരം തനിക്ക് ശാരീരിക ബുദ്ധിമുട്ട് തോന്നിയെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്നും കിയാര പറയുന്നു.
undefined
മാസങ്ങളായി കിയാര വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഓൺലൈനിൽ കുറച്ച് സാധനങ്ങൾ വാങ്ങിയപ്പോഴാണ് ഒരു ജാക്കറ്റും കൂടെ ഓര്‍ഡര്‍ ചെയ്തത്. ജാക്കറ്റ് കിട്ടിയപ്പോൾ തന്നെ അത് ധരിക്കുകയായിരുന്നു കിയാര.
undefined
തുടര്‍ന്ന് അടുത്ത ദിവസം തന്നെ കിയാരയ്ക്ക് ശാരീരിക അസ്വസ്ഥകൾ നന്നായി അനുഭവപ്പെട്ടുതുടങ്ങി. രുചിയും ഗന്ധവും നഷ്ടപ്പെട്ടതായും പനിയും ചുമയും അനുഭവപ്പെട്ടതായും അവർ പറഞ്ഞു.
undefined
അതേസമയം, ജാക്കറ്റ് ഓർഡർ ചെയ്ത 'പ്രിറ്റി ലിറ്റിൽ തിങ്ങി'ൽ കിയാര വിളിക്കുകയും എന്താണ് കാര്യമെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാൽ, അവര്‍ വിഷയത്തില്‍ ഇടുപ്പെടാന്‍ താല്‍പര്യം കാണിച്ചില്ല എന്നും കിയാര പറയുന്നു.
undefined
താൻ വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്യുന്നയാളാണെന്നും അതിനാൽ പുറത്തുപോയി രോഗംപിടിപ്പെടാനുള്ളസാധ്യത കുറവാണെന്നും കിയാര പറയുന്നു. ജാക്കറ്റിലെ പോക്കറ്റിൽ നിന്നുമായിക്കും തനിക്ക് രോഗം വന്നതെന്നാണ് കിയാര പറയുന്നത്.
undefined
click me!