ഹൃദയം അപകടത്തിലാണോ? മനസിലാക്കാം ഈ എട്ട് ലക്ഷണങ്ങളിലൂടെ...

Web Desk   | others
Published : Sep 28, 2020, 03:12 PM IST

നാളെ സെപ്തംബര്‍ 29, ലോക ഹൃദയദിനമാണ്. ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദിനം. ലോകമൊട്ടാകെയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രതിവര്ഷം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ 'ഹാര്‍ട്ട് ഫെയിലിയറി'ന്റെ സുപ്രധാനമായ ചില ലക്ഷണങ്ങള്‍ മനസിലാക്കിയാലോ...    

PREV
18
ഹൃദയം അപകടത്തിലാണോ? മനസിലാക്കാം ഈ എട്ട് ലക്ഷണങ്ങളിലൂടെ...

പടികളോ കയറ്റമോ കയറിയ ശേഷം ശ്വാസതടസം നേരിടുന്നത് ഹാര്‍ട്ട് ഫെയിലിയറിന്റെ ഒരു ലക്ഷണമാണ്. ചിലരില്‍ വെറുതെ ഇരിക്കുമ്പോള്‍ പോലും ശ്വാസതടസം അനുഭവപ്പെടാറുണ്ട്. അതും ഒരുപക്ഷേ ഹൃദയം അപകടത്തിലാണെന്ന സൂചനയാകാം.
 
28

ശ്വാസതടസമുള്ളതിനാല്‍ ഉറക്കം ശരിയാകാത്ത സാഹര്യമുണ്ടാകുന്നതും ഹൃദയം അപകടത്തിലാണെന്ന സൂചന നല്‍കുന്നുണ്ട്. രാത്രിയില്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റ് ശ്വാസമെടുക്കാന്‍ നന്നെ പാടുപെടുന്ന അവസ്ഥയെല്ലാം ഈ ഘട്ടത്തിലുണ്ടായേക്കാം.
 
38

ഉറങ്ങാന്‍ കിടക്കുമ്പോള്‍ തുടര്‍ച്ചയായി വരണ്ട ചുമ അനുഭവപ്പെടുന്നതും, കഫത്തിന് നേരിയ രീതിയില്‍ 'പിങ്ക്' നിറം കാണുന്നതും ഹാര്‍ട്ട് ഫെയിലിയര്‍ ലക്ഷണങ്ങളിലൊന്നാണ്.
 
48

സാരമായ തരത്തില്‍ ക്ഷീണം അനുഭവപ്പെടുന്നതും ഹാര്‍ട്ട് ഫെയിലിയര്‍ സൂചനയാകാം.
 
58

ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോള്‍ ചിലയിടങ്ങളില്‍ ചെറിയ തോതില്‍ വീക്കം രൂപപ്പെട്ടേക്കാം. കൈകളിലോ കാലിലോ ഒക്കെയാകാം സാധാരണഗതിയില്‍ ഈ വീക്കം കാണപ്പെടുന്നത്.
 
68

വിശപ്പ് നഷ്ടപ്പെടുന്ന അവസ്ഥയും ഹൃദയം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്നതാകാം. മിക്കവാറും അല്‍പം കൂടി ഗൗരവമായ ഘട്ടത്തിലാണ് ഈ ലക്ഷണം കാണപ്പെടുന്നത്.
 
78

രാത്രിയില്‍ ഇടയ്ക്കിടെ മൂത്രശങ്കയുണ്ടാകുന്നതും ഹാര്‍ട്ട് ഫെയിലിയര്‍ ലക്ഷണങ്ങളിലൊന്നാണ്.
 
88

ഹാര്‍ട്ട് ബീറ്റ് (ഹൃദയസ്പന്ദനം) വേഗത്തിലാകുന്നതും ഹാര്‍ട്ട് ഫെയിലിയര്‍ ലക്ഷണമാകാം. രക്തം പമ്പ് ചെയ്യുന്ന പ്രക്രിയയില്‍ പ്രശ്‌നം നേരിടുമ്പോള്‍ അതിനെ പരിഹരിക്കാന്‍ ഹൃദയം ശ്രമിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ലക്ഷണങ്ങളില്‍ ഓരോന്നും പല അസുഖങ്ങളുടെ കൂടിയോ, അതല്ലെങ്കില്‍ വളരെ സാധാരണമായിട്ടുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ ഭാഗമായിക്കൂടിയോ കണ്ടേക്കാം. അതിനാല്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെന്ന് കണ്ട് സ്വയം രോഗനിര്‍ണയം നടത്താതിരിക്കുക. ഇടവിട്ടുള്ള ചെക്കപ്പുകളിലൂടെ ഹൃദയാരോഗ്യം ഉറപ്പിക്കുക.
 
click me!

Recommended Stories