എല്ലുകളും സന്ധികളും ബലപ്പെടുത്താം; കഴിക്കേണ്ട പോഷകങ്ങള്‍...

First Published Oct 6, 2021, 5:09 PM IST

ആരോഗ്യത്തിന്റെ അടിസ്ഥാനമാണ് ഡയറ്റെന്ന് ( Diet ) നമുക്കെല്ലാം അറിയാം. ശാരീരികവും മാനസികവുമായ ബലത്തിന് ശരിയായ ഡയറ്റ് ആവശ്യമാണ്. അത്തരത്തില്‍ എല്ലുകളെയും ( Bone Health ) സന്ധികളെയും ശക്തിപ്പെടുത്താന്‍ കഴിക്കേണ്ട പോഷകങ്ങളെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്.
 

കാര്‍ബ്‌സ്: ഷുഗര്‍, അന്നജം, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ ഭക്ഷണങ്ങളെല്ലാം തന്നെ കാര്‍ബോഹൈഡ്രേറ്റ് സമ്പന്നമായിരിക്കും. ബ്രഡ്, സെറില്‍, റൈസ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു.
 

കൊഴുപ്പ്: ആരോഗ്യപരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണവും എല്ലുകളെയും സന്ധികളെയും ബലപ്പെടുത്തുന്നു. കോള്‍ഡ് പ്രസ്ഡ് കോക്കനട്ട് ഓയില്‍, ഒലിവ് ഓയില്‍, അവക്കാഡോ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. എന്നാല്‍ പ്രോസസ്ഡ് ഫുഡ്, വെജിറ്റബിള്‍ ഓയില്‍, മാംസാഹാരത്തില്‍ നിന്നുള്ള അമിത പ്രോട്ടീന്‍ എന്നിവയെല്ലാം കഴിവതും നിയന്ത്രിക്കുന്നതാണ് നല്ലത്.
 

പ്രോട്ടീന്‍: പരിപ്പ്- പയറുവര്‍ഗങ്ങള്‍, ബ്രൊക്കോളി, സോയ, പനീര്‍ എന്നിങ്ങനെയുള്ള ഭക്ഷണങ്ങളെല്ലാം തന്നെ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇവയും എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ നല്ലതാണ്.
 

വൈറ്റമിനുകള്‍: വൈറ്റമിന്‍ ബി 3, ബി 6, ബി 12, ഡി എന്നിങ്ങനെയുള്ള വൈറ്റമിനുകളെല്ലാം തന്നെ എല്ലിനും സന്ധികള്‍ക്കും നല്ലതാണ്. വാതം പോലുള്ള രോഗങ്ങളെ അകറ്റിനിര്‍ത്താനും ഇവ ആവശ്യമാണ്. പാല്‍, യോഗര്‍ട്ട്, ചീസ്, ധാന്യങ്ങള്‍, സെറില്‍, വെള്ളക്കടല, നേന്ത്രപ്പഴം, ചീര, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം ഇതിനായി കഴിക്കാം.
 

ആന്റിഓക്‌സിഡന്റുകള്‍: എല്ലുകളുടെയും സന്ധികളുടെയും ബലക്ഷയം തടയുന്നതിന് ആന്റിഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം കഴിക്കാം. കാരറ്റ്, വെളുത്തുള്ളി, നാരങ്ങ, തക്കാളി, വാള്‍നട്ട്‌സ്, കറുത്ത മുന്തിരി, ബെറികള്‍, ആപ്പിള്‍, ഉള്ളി, മഞ്ഞള്‍ തുടങ്ങിയവയിലെല്ലാം ആന്റിഓക്‌സിഡന്റുകള്‍ ആവശ്യാനുസരണം അടങ്ങിയിരിക്കുന്നു.
 

കൊളാജന്‍: എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് നിര്‍ബന്ധമായി ആവശ്യം വരുന്ന ഒന്നാണ് കൊളാജന്‍. സിട്രസ് ഫ്രൂട്ട്‌സ്, ബെറികള്‍, വെളുത്തുള്ളി, ചുവന്നുള്ളി, തക്കാളി, കാപ്‌സിക്കം, ബദാം, ഇലക്കറികള്‍ എല്ലാം ഇതിനായി കഴിക്കാം.
 

click me!