കലോറി കുറഞ്ഞ ഈ പഴങ്ങൾ കഴിക്കൂ; ഭാരം എളുപ്പം കുറയ്ക്കാം

First Published Apr 15, 2021, 10:48 PM IST

ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് പഴങ്ങളെന്നാണ് പലരും പറയുന്നത്. എന്നാൽ ഒരു കാര്യം അറി‍ഞ്ഞിരിക്കേണ്ടത്, കലോറി കൂടുതലുള്ള പഴമാണോ എന്ന് അറിയണം. പഴങ്ങളിൽ തന്നെ ഉയർന്ന കലോറിയുള്ളവയും കലോറി കുറഞ്ഞവയും ഉണ്ട്. കലോറി കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരഭാരം വർദ്ധിപ്പിക്കാം. കലോറി കുറഞ്ഞ പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

കലോറി കുറഞ്ഞതും അത് പോലെ നാരുകൾ ധാരാളമുള്ള പഴമാണ് ആപ്പിൾ. 100 ഗ്രാം ആപ്പിളിൽ 52 കലോറിയേയുള്ളൂ. ഒരു വലിയ ആപ്പിളിലാകട്ടെ 116 കാലറിയും 5.4 ഗ്രാം നാരുകളും ഉണ്ട്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ‌ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങളിലൊന്നാണ് ആപ്പിൾ.
undefined
നമുക്ക് അത്ര പരിചിതമല്ലെങ്കിലും ബ്ലൂബെറിയോട് ഇഷ്ടമുള്ളവരുമുണ്ട്. അര കപ്പ് ബ്ലൂബെറി എടുത്താലോ അതിൽ 42 കലോറി ഊർജം മാത്രമാണുള്ളത്. കൊളസ്ട്രോൾ, രക്താതിസമ്മർദ്ദം എന്നിവ കുറയ്ക്കാനും ബെറി സഹായകമാണ്.
undefined
പാഷൻ ഫ്രൂട്ട് ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ? നാരുകൾ, വൈറ്റമിൻ സി, വൈറ്റമിൻ എ , ഇരുമ്പ്, പൊട്ടാസ്യം, എന്നിവയാൽ സമൃദ്ധമാണ് പാഷൻ ഫ്രൂട്ട് . ഇത് രക്താതിസമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
undefined
നമുക്കിടയിൽ കിവി ഇഷ്ടമുള്ളവരേറെയാണ്. വൈറ്റമിൻ സി, വൈറ്റമിൻ ഇ, ഫോളേറ്റ് എന്നിവയുടെ നല്ല ഉറവിടമാണ് കിവി. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനുമൊക്കെ കിവി നല്ലതാണ്.
undefined
ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പഴമാണ്ഓറഞ്ച്. എല്ലാ സിട്രസ് പഴങ്ങളെയും പോലെ ‌ഓറഞ്ചിനുംകലോറി കുറവാണ്. ഒരു ഗ്രാം ഓറഞ്ച് സീറോ കാലറിയാണ്.ഒരു ഓറഞ്ചിൽ 45 കലോറി മാത്രമാണുള്ളത്.
undefined
click me!