യൂറിക് ആസിഡ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

Published : Feb 04, 2026, 04:51 PM IST

ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ സന്ധികളിൽ വേദന വർദ്ധിക്കുന്നു. ഉയര്‍ന്ന യൂറിക് ആസിഡിന്‍റെ അളവ് സന്ധിവാതം (ആർത്രൈറ്റിസിന്റെ ഒരു രൂപം), അതുപോലെ വൃക്കയിലെ കല്ലുകൾ എന്നിവയിലേക്ക് നയിക്കുന്നു.

PREV
18
യൂറിക് ആസിഡ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

28
റെഡ് മീറ്റ്

റെഡ് മീറ്റിൽ ധാരാളം പ്യൂരിൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് സന്ധിവേദന വർദ്ധിപ്പിക്കും.

38
സമുദ്രവിഭവങ്ങൾ/ കടല്‍മീനുകള്‍

ഗൗട്ട് ഉള്ളവർക്ക് സമുദ്രവിഭവങ്ങൾ അഥവാ കടല്‍ മത്സ്യങ്ങള്‍ വിഷം പോലെയാണ്. ചെമ്മീൻ, ഞണ്ട്, മത്തി തുടങ്ങിയവയിൽ പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുകയും വേദന കൂട്ടുകയും ചെയ്യും.

48
അമിതമായ മധുരമുള്ള ഭക്ഷണങ്ങൾ

മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നവരിൽ യൂറിക് ആസിഡ് കൂടാം. മധുരപാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുന്നു.

58
പാക്കറ്റ് ഭക്ഷണങ്ങൾ

പാക്കറ്റ് ഭക്ഷണങ്ങൾ ശരീരത്തിന് ഏറ്റവും ദോഷകരമാണ്. ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവയിൽ പ്രിസർവേറ്റീവുകളും പ്യൂരിനുകളും അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡ് വർദ്ധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യും.

68
സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.

78
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയവ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

88
മദ്യപാനം

അമിത മദ്യപാനം യൂറിക് ആസിഡ് വർദ്ധിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories