
ശരീരത്തിന്റെ തൊട്ടടുത്ത ഭാഗങ്ങളിലേക്ക് കടന്ന് മറ്റ് അവയവങ്ങളിലേക്ക് (മെറ്റാസ്റ്റാസിസ്) പടരുന്ന അസാധാരണ കോശങ്ങളുടെ ദ്രുതഗതിയിലുള്ളതും അനിയന്ത്രിതവുമായ വളർച്ചയാണ് ക്യാൻസർ എന്നത്. ജനിതക മ്യൂട്ടേഷനുകൾ മൂലമുണ്ടാകുന്ന ഇത്, ശ്വാസകോശം, സ്തനാർബുദം, വൻകുടൽ ക്യാൻസർ എന്നിവയുൾപ്പെടെയുള്ള സാധാരണ തരങ്ങൾ ഉൾപ്പെടെ ഏത് ശരീരഭാഗത്തെയും ബാധിക്കുന്നു.
രോഗനിർണയത്തിൽ ഇമേജിംഗ്, ലാബ് പരിശോധനകൾ, ബയോപ്സികൾ എന്നിവ ഉൾപ്പെടുന്നു. ചികിത്സയിൽ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ, ഇമ്മ്യൂണോതെറാപ്പി എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിൽ പ്രതിവർഷം 1.4 ദശലക്ഷത്തിലധികം പുതിയ ക്യാൻസർ കേസുകളും ഏകദേശം 9 ലക്ഷം കാൻസർ സംബന്ധമായ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
സ്ത്രീകളിൽ കാണപ്പെടുന്ന ക്യാൻസറാണ് ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം എന്നത്. സ്തനകോശങ്ങൾ ക്യാൻസർ കോശങ്ങളായി മാറുകയും പെരുകി ട്യൂമറുകൾ രൂപപ്പെടുകയും ചെയ്യുമ്പോഴാണ് സ്തനാർബുദം ഉണ്ടാകുന്നത്.
അപൂർവവും എന്നാൽ അപകടകാരിയുമായ ഇൻഫ്ലമേറ്ററി ബ്രെസ്റ്റ് ക്യാൻസർ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. സ്തനാർബുദത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് മുഴ. സാധാരണയായി ഇത് വേദനാരഹിതവുമാണെന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലെ ബ്രെസ്റ്റ് സർജറി സീനിയർ ഡയറക്ടർ ഡോ. കാഞ്ചൻ കൗർ പറയുന്നു.
ചുവപ്പ് നിറം സാധാരണയായി ഒരു ചെറിയ അണുബാധ, അലർജി ആയി തള്ളിക്കളയാറുണ്ട്. ചുവപ്പ് നിറം കാണുമ്പോഴെല്ലാം അത് ക്യാൻസറല്ല. പലപ്പോഴും, വേദനയും ചർമ്മത്തിന്റെ കട്ടിയുമുള്ള ചുവപ്പ് ഒരു അണുബാധ മൂലമാണ്. എന്നാൽ അപൂർവ സന്ദർഭങ്ങളിൽ ഇത് സ്തനാർബുദമാകാം. പ്രാരംഭ ഘട്ടത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാക്കാറില്ല. വലിയ മുഴകൾ പോലും വേദനാരഹിതമായിരിക്കാം എന്നതാണ്.
രോഗം ആക്രമണാത്മകമായതിനാൽ ഇത് പലപ്പോഴും കക്ഷത്തിലെ ലിംഫ് നോഡുകളിലേക്ക് നേരത്തെ പടരുന്നു. അത്തരം സന്ദർഭങ്ങളിൽ, സ്തന മുഴ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ഡോക്ടർമാർ ലിംഫ് നോഡുകളിൽ നിന്നോ ചർമ്മത്തിൽ നിന്നോ പോലും ബയോപ്സി എടുത്തേക്കാം.
സ്തനാർബുദം ആരംഭിക്കുന്നത് സ്തനത്തിലെ ഒരു മുഴയിൽ നിന്നാണ്. ഇത് മുഴയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് മറ്റ് മേഖലകളിലേക്ക് വ്യാപിക്കും. ശരീരത്തിൻ്റെ നോഡുകൾ, രക്തചംക്രമണം വഴി ശ്വാസകോശം, കരൾ, മസ്തിഷ്കം, അസ്ഥി തുടങ്ങിയ മറ്റ് അവയവങ്ങളിലേക്കും ഇത് വ്യാപിക്കാമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കക്ഷത്തിൽ ഉണ്ടാകുന്ന മുഴകൾ ഒരിക്കലും അവഗണിക്കരുത്. സ്തനവലിപ്പത്തിലെ മാറ്റം, മുലക്കണ്ണുകളിൽ നിന്നുള്ള സ്രവങ്ങൾ, രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ, ലിംഫിന് സമീപത്ത് വേദന ഉണ്ടാകുന്നതെല്ലാം സ്തനാർബുദത്തിന്റെ ലക്ഷണമാണ് .
സ്തനങ്ങളിൽ തുടർച്ചയായി ചൊറിച്ചിൽ ഉണ്ടാകുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. പ്രത്യേകിച്ച് ക്രീമുകളോ മരുന്നുകളോ ഉപയോഗിച്ചിട്ടും മാറാത്തപ്പോൾ സ്തനാർബുദത്തിന്റെ സൂചനയായിരിക്കാം ഇത്.
സ്തന ചർമ്മത്തിൽ കുഴിവുകൾ (Dimpling) ഉണ്ടാകുക, ഓറഞ്ച് തോൽ പോലെ കട്ടിയാവുക , ചുവപ്പ് നിറം, ചൊറിച്ചിൽ, അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ. സ്തനാർബുദത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ കണ്ടെത്തുമ്പോൾ വേദന ഉണ്ടാകില്ല. സ്തനത്തിലോ കക്ഷത്തിനടിയിലോ ഉള്ള അമിത വേദന ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുക ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam