മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുതേ...

Published : Jul 23, 2020, 04:08 PM ISTUpdated : Jul 23, 2020, 04:13 PM IST

മുഖാവരണം അഥവാ ഫേസ് മാസ്ക് ഇപ്പോൾ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്. പലപ്പോഴും മാസ്ക് ധരിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകാം. പക്ഷേ അതെല്ലാം സഹിച്ചുതന്നെ മാസ്ക് ധരിച്ചുകൊണ്ടുള്ള ഒരു ജീവിതം നമ്മുക്ക് ശീലമായി കഴിഞ്ഞു. മാസ്ക് ധരിക്കാൻ പാകമാണെന്ന് ഉറപ്പ് വരുത്തണമെന്നും അണുബാധ പകരാതിരിക്കാൻ മാസ്കിൽ തൊടരുതെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്ക് ഇപ്പോൾ വീട്ടിനുള്ളിലും ധരിക്കണം എന്നും വിദഗ്ധര്‍ പറയുന്നു. കൊവിഡ് വ്യാപനം കൂടുന്ന ഈ സാഹചര്യത്തില്‍ മാസ്ക്  ഉപയോഗിക്കുമ്പോൾ അറിയാതെ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

PREV
16
മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുതേ...

കൊറോണ വൈറസ് വ്യാപനം തടയാന്‍ വാല്‍വുകളുള്ള എന്‍-95 മാസ്‌കുകള്‍ സഹായിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തന്നെ വ്യക്തമാക്കി കഴിഞ്ഞു. സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശമനുസരിച്ചു മാസ്ക് മൂക്കും വായും പൂർണമായും മൂടുന്നതായിരിക്കണം. എന്‍ 95 മാസ്‌ക്കുകൾക്ക് സാധാരണയായി വാൽവുകൾ ഉണ്ട്. അവ മാസ്കിൽ നിന്നു വൈറസിനെ തടയില്ല. 

26

പലരും മാസ്ക് കഴുത്തിലേക്ക് വലിച്ചു താഴ്ത്തി ഇടാറുണ്ട്. ഇത് രോഗബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്ന കാര്യത്തില്‍ സംശയം ഇല്ല. ചിലര്‍ മൂക്ക് മറയ്ക്കാതെയും മാസ്ക് ധരിക്കാറുണ്ട്. മുഖവും മൂക്കും നന്നായി മൂടുന്ന രീതിയിൽ മാസ്ക് ധരിക്കണം. മുഖത്തിനും മാസ്കിനും ഇടയിൽ വിടവ് ഉണ്ടാകാൻ പാടില്ല. 

36

ഓരോ ഉപയോഗ ശേഷവും മാസ്ക് വൃത്തിയായി കഴുകണം. മാസ്‌ക് ഊരി വയ്ക്കുന്ന സ്ഥലവും മലിനമാക്കപ്പെടുകയാണ്. അതിനാല്‍ ഉപയോഗിച്ച ശേഷം ഉടൻ തന്നെ മാസ്ക് ഊരി വൃത്തിയായി കഴുകണം. 

46

പലരും ചെയ്യുന്ന കാര്യമാണ് ഒരേ മാസ്ക് തന്നെ ദിവസം മുഴുവനും ഉപയോഗിക്കുന്നത്. ഇത് രോഗബാധയ്ക്കുള്ള സാധ്യത കൂട്ടാം. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും മാസ്ക് മാറ്റുകയോ, കഴുകുകയോ, അണുനശീകരണം വരുത്തുകയോ ചെയ്യേണ്ടതാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

56

മാസ്ക് അണുനാശകങ്ങൾ ഉപയോഗിച്ച് 'ഡിസ് ഇൻഫെക്ട്' ചെയ്യുന്നത് രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കില്ല. കാരണം മാസ്‌ക് നനയുന്നത് മൂലം അതിന്റെ ഫലപ്രാപ്തി കുറയുകയാണ് ചെയ്യുന്നത്. ഒപ്പം അണുനാശകങ്ങൾ ശ്വസിക്കുന്നതും അപകടകരമാണ്. പ്രത്യേകിച്ച് അലര്‍ജിയോ ആസ്ത്മയോ ഉള്ളവര്‍. 

66

മാസ്ക് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏറ്റവും നല്ലത് ശ്വസന തടസ്സമുണ്ടാക്കാത്ത തുണികൾ കൊണ്ടുള്ള മാസ്ക് തന്നെയാണ്.  മാസ്ക് നന്നായി പരിശോധിച്ചു കേടുപാടുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം.

click me!

Recommended Stories