കൊവിഡ് 19; അമിതവണ്ണമുള്ളവരുടെ ശ്രദ്ധയ്ക്ക്, പുതിയ പഠനം പറയുന്നത്

First Published Sep 12, 2020, 4:05 PM IST

കൊറോണ വെെറസുമായി ബന്ധപ്പെട്ട  ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അമിതവണ്ണമുള്ളവർക്ക് കൊവിഡ് പകരാനും അതുമൂലം മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് പഠനം.

പ്രമേഹം, ഹൃദ്രോഗം, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, വയോധികര്‍, കുട്ടികള്‍, മറ്റ് ദീര്‍ഘകാല അസുഖമുള്ളവര്‍ എന്നിവരാണ് വൈറസിന്റെ ആക്രമണത്തിന് ഇരയാകുന്നതില്‍ ഏറെയും. തീവ്രപരിചരണത്തില്‍ പ്രവേശിക്കുന്നതിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് അമിതവണ്ണമെന്നും പഠനത്തിൽ പറയുന്നു.
undefined
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച 18നും 34നും ഇടയിൽ പ്രായമുള്ള 3000 രോ​ഗികളിൽ പഠനം നടത്തുകയായിരുന്നു.
undefined
അമിതവണ്ണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും വീക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, ഇത് രോഗാണുക്കളോട് പോരാടുന്നത് ശരീരത്തെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
undefined
ജമാ ഇന്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. അമിതവണ്ണം ശ്വാസകോശത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും വൈറസ് സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
undefined
കൊവിഡ് 19ന്റെ ഗുരുതരമായ കേസുകളില്‍ അമിതവണ്ണത്തിന് പങ്കുണ്ടെന്ന് മുമ്പ് നടത്തിയ ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
undefined
കൊറോണ വൈറസ് അമിതവണ്ണമുള്ളവരിൽ കൂടുതല്‍ കടുത്ത ലക്ഷണങ്ങളും സങ്കീര്‍ണതകളും ഉണ്ടാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
undefined
click me!