മുഖത്തെ ചുളിവുകൾ മാറാൻ ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ

Web Desk   | Asianet News
Published : Jun 03, 2021, 07:55 AM IST

ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണ് ബദാം. ബദാമിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചർമ്മത്തിന് ചെറുപ്പവും തിളക്കവും നൽകാൻ സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ അകറ്റാൻ ബദാം കൊണ്ടുള്ള അഞ്ച് തരം ഫേസ് പാക്കുകൾ പരിചയപെടാം...

PREV
15
മുഖത്തെ ചുളിവുകൾ മാറാൻ ബദാം കൊണ്ടുള്ള ഫേസ് പാക്കുകൾ

രണ്ട് ടീസ്പൂൺ ബദാം പൊടിച്ചതും ഒരു ടീസ്പൂൺ തേനും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഫേസ് പാക്കാണിത്.

25

പാലില്‍ ബദാം അരച്ച് മിക്സ്ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുഖക്കുരുവിന്റെ പാടുകളും കറുപ്പും അകറ്റാൻ സഹായിക്കും.

35

ബദാം ഓട്സ് ഫേസ് പാക്ക് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ചർമ്മത്തിന്റെ വരൾച്ചയെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാനും മികച്ചതാണ് ബദാം ഓട്സ് ഫേസ് പാക്ക്. ബദാം പേസ്റ്റാക്കി അത് ഓട്സുമായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്.

45

തൈരിൽ അൽപം ബദാം പേസ്റ്റ് മിക്സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാവുന്നതാണ്. മുഖത്തെ ചുളിവുകൾ അകറ്റി ആരോഗ്യമുള്ള ചർമ്മം വർദ്ധിപ്പിക്കുന്നതിന് ഈ പാക്ക് സഹായകമാണ്. 

55

ബദാം പൊടിച്ച് ഒലീവ് ഓയിലുമായി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഈ പാക്ക് മുഖത്തെ ചുളിവുകളും ഇരുണ്ട നിറവും അകറ്റാൻ ഫലപ്രദമാണ്.

click me!

Recommended Stories